എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/ലേഖനം പ്രതിരോധമാണ് ശക്തി

പ്രതിരോധമാണ് ശക്തി

കൊവിഡ് ഭീഷണിയിലാണ് ഇന്ന് ലോകം . ഒട്ടേറെ രോഗങ്ങളെ ചെറുത്തു തോൽപിച്ച നാടാണ് നമ്മുടെ കേരളം. കേരളീയരുടെ ശുചിത്വ ശീലവും നല്ല ആഹാര ശീലവും വ്യായാമ ശീലവും കൊണ്ടാണ് നമുക്ക് ഇതിന് സാധിച്ചത്.

വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വവും. ഓരോരുത്തരും സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് വഴി നമ്മുടെ നാട് രോഗമുക്തമാകും . ലോക്ക് ഡൗൺ കാലത്ത് കളിക്കാൻ പുറത്ത് പോകാൻ കഴിയില്ലെന്ന് വിചാരിച്ച് ടിവിയുടേയും കമ്പ്യൂട്ടറിന്റേയും മുമ്പിൽ ചടഞ്ഞിരിക്കുന്നത് നന്നല്ല. വീട്ടുകാരോടൊപ്പം സ്വന്തം വീട്ടുമുറ്റത്ത് ചെറിയ കളികളിൽ എർപ്പെടാം. മുതിർന്നവർ അത്യാവശ്യത്തിന് പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുകയും തിരിച്ച് വരുമ്പോൾ കൈകൾ നന്നായി കഴുകുകയും വേണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ് എന്ന ചൊല്ല് ഇവിടെ ഓർക്കേണ്ടതാണ് ഭരണകർത്താക്കളുടെ മുന്നറിയിപ്പുകൾ അതേപടി അനുസരിക്കുക വഴി നിപ്പയെ തോൽപിച്ച പോലെ തന്നെ നാം കൊവിഡിനേയും അതീജീവിക്കും

മുഹമ്മദ് റാസിൽ . കെ
4 A എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം