എ.എം.എൽ.പി.എസ്. കാരാപറമ്പ/അക്ഷരവൃക്ഷം/ദേവുവിന്റെ പ്രഖ്യാപനം

ദേവുവിന്റെ പ്രഖ്യാപനം

ദേവു അച്ഛന്റേയും അമ്മയുടേയും ഏക മകളായതിനാൽ വലിയ കുസൃതിക്കാരിയും ,ശല്യപ്പെടുത്തുന്ന സംശയങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നവളുമായിരുന്നു.

അന്നും ദേവു അച്ഛനോട് പിണങ്ങി,കാരണം വാട്സാപ്പിൽ ദേവുവിന്റെ പടത്തിന് പകരം "STAY HOME STAY SAFE” എന്ന് മാറ്റിയത് അവൾക്ക് ഇഷ്ടപ്പെട്ടില്ല.അച്ഛന് തന്നോട് സ്നേഹമില്ല എന്നായിരുന്നു അവളുടെ ചിന്ത.

ഇതിനിടയിൽ പെട്ടെന്ന് അച്ഛന്റെ ഫോണിലേക്ക് ആരോ വിളിച്ചു ,അയാളുമായി സംസാരിക്കുന്നതിനിടയിൽ അച്ഛന്റെ മുഖം വിളറുന്നത് അവൾ ശ്രദ്ധിക്കാതിരുന്നില്ല.അമ്മയുടെ വിടിനടുത്തുള്ള ഒരു മാമൻ കൊറോണ പിടിപ്പെട്ട് മരിച്ചു എന്നതായിരുന്നു ആഫോൺ സന്ദേശം.ധൃതി പ്പെട്ട് അഛനും അമ്മയും അങ്ങോട്ട് പോകാൻ നിൽക്കുമ്പോൾ ദേവു ചോദിച്ചു, ഞാനും വന്നോട്ടെ....? “അത് അപകടമാണ് മോളെ, മാമൻ മരിച്ചത് കൊറോണ വന്നിട്ടാണ്..അപ്പോൾ അത് നമുക്കും പകരാൻ സാധ്യത കൂടുതലാണ് .അച്ഛൻ ഉപദേശിച്ചു.

കൊറോണയോ ? അതെന്താ..പകരാൻ അതെന്താ വല്ല ജലദോഷവുമാണോ? പറ അച്ഛാ..പറ പിണക്കം മറന്ന് അവൾ അച്ഛനോട് ചിണുങ്ങി കൊണ്ടിരുന്നു.

കൊറോണ എന്നാൽ ഒരു വൈറസാണ്.ചൈനയിൽ നിന്നാണ് അതിന്റെ തുടക്കം.ഇത് ബാധിച്ചാൽ മരണം വരെ സംഭവിക്കും.ഇതിനെ തുരത്താൻ നാംഒറ്റകെട്ടായി നിന്നില്ലങ്കിൽ കൊറോമ കാരണം നമ്മളും മരിക്കും.അച്ഛൻ ദേവുവിന് വിശദീകരിച്ചു കൊടുത്തു.

“അയ്യോ..പാവം മാമൻ,അപ്പോൾ മാമിക്കും വാവക്കും അത് പകർന്നിട്ടുണ്ടാവില്ലേ....” അത് കൊണ്ടാണ് അച്ഛൻ ദേവു വരണ്ട എന്ന് പറ‍ഞത്.നമ്മളെല്ലാം വീട്ടിൽ തന്നെയിരുന്ന് ,ഇടക്കിടെ കൈകൾ സോപ്പിട്ട് കഴുകി,സാമൂഹിക അകലം പാലിച്ചുകൊണ്ട് മാസ്കുകളും ധരിച്ച് ഇതിനെതിരെ പോരാടണം.

ഒാ...അതാണല്ലെ വാട്സാപ്പിൽ എന്റെ പടം മാറ്റി അങ്ങനെ എഴുതിയത്.ഇനി ദേവു അച്ഛനോട് പിണങ്ങില്ലാ..ട്ടോ.എനിക്കറിയില്ലായിരുന്നു.ദേവുവിനെ വീട്ടിലാക്കി അച്ഛനും അമ്മയും മരണ വീട്ടിലേക്ക് പോയി. ഒറ്റക്കിരുന്ന് ദേവു ആലോചിച്ചു.പുറത്തിറങ്ങാതെ വീട്ടിലിരുന്ന് നാടിനെ രക്ഷിക്കാൻ ഞാൻ ശ്രമിക്കും. "ഈ ദേവു കാരണം ഒരാൾക്കും കൊറോണ വരില്ല". ദേവു ഉറക്കെ പ്രഖ്യാപിച്ചു. നിങ്ങളോ? ഒാ...അതാണല്ലെ വാട്സാപ്പിൽ എന്റെ പടം മാറ്റി അങ്ങനെ എഴുതിയത്.ഇനി ദേവു അച്ഛനോട് പിണങ്ങില്ലാ..ട്ടോ.എനിക്കറിയില്ലായിരുന്നു.ദേവുവിനെ വീട്ടിലാക്കി അച്ഛനും അമ്മയും മരണ വീട്ടിലേക്ക് പോയി. ഒറ്റക്കിരുന്ന് ദേവു ആലോചിച്ചു.പുറത്തിറങ്ങാതെ വീട്ടിലിരുന്ന് നാടിനെ രക്ഷിക്കാൻ ഞാൻ ശ്രമിക്കും. "ഈ ദേവു കാരണം ഒരാൾക്കും കൊറോണ വരില്ല". ദേവു ഉറക്കെ പ്രഖ്യാപിച്ചു. നിങ്ങളോ?

സിദ്റ പി ഒ
1സി എ എം യു പി സ്കൂൾ ഉള്ളണം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ