ഓർക്കുന്നു ഞാനെന്റെ ബാല്യകാലം
ഓർമ്മകൾ മങ്ങാത്ത നാട്യങ്ങളില്ലാത്ത
നാമജപത്തിന്റെ ശാന്തതയും
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം
സ്വച്ഛ്ന്ത സുന്ദര കാലം അഭിലാഷ
സ്വർഗീയ നിമിഷമാം കാലം
എന്റെ മനസ്സിന്റെ കോണിലായി ഇന്നും
എന്നും തെളിയുന്ന ഓർമ്മ മാത്രം
മാമ്പൂ മണക്കുന്ന കാലം
മുറ്റത്ത് കരിയില വീഴുന്ന നേരം
അണ്ണാറക്കണ്ണന്റെ കലപില ശബ്ദവും
ഓർമ്മയിൽ ഇന്നുമാ ബാല്യകാലം .
മുറ്റത്ത് പൂക്കളം തീർത്തൊരു നാളിൽ
മുക്കുറ്റി തേടിയ കാലം
വട്ടി കൊണ്ട് ഞാൻ പൂപറിക്കാനായി
ഞാറുള്ള പാടത്തു പോയകാലം
പുള്ളിപ്പശുവിന്റെ പൈതലിൻ കവിളത്ത്
മുത്തം കൊടുത്തൊരാ ഓർമ്മ മാത്രം
ഓർമ്മയിൽ ഇന്നുമാ പോയകാലം
പറയാൻ മറന്നൊരാകാലം
കവിളത്ത് പുഞ്ചിരി തെളിയിച്ച നേരം
ഓർക്കുന്നു ഇന്നുമാ കാലം
ഓർമ്മകൾ മാത്രമെൻ ബാല്യകാലം
ഓർമ്മകൾമാത്രമെൻ ബാല്യകാലം ....