എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു അവധിക്കാലം
ഓർമ്മയിൽ ഒരു അവധിക്കാലം
സ്കൂൾ അടച്ചു. ഇതുപോലെ ഒരു അവധിക്കാലം എൻറെ ഓർമ്മയിൽ ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് ഇപ്രാവശ്യം പരീക്ഷ ഉണ്ടായിട്ടില്ല. ഞങ്ങൾ കാത്തിരുന്ന സ്കൂൾ വാർഷികവും ഉണ്ടായില്ല. കൂട്ടുകാരോട് യാത്രപോലും പറയാൻ പറ്റിയില്ല. അതിനു മുമ്പേ സ്കൂൾ അടച്ചു. എവിടേയും പോകാൻ പറ്റില്ല. വാഹനങ്ങളില്ല. കൂട്ടുകൂടാനും ഒത്തുചേരാനും പറ്റാത്ത ഒരു അവധിക്കാലം. വിശേഷങ്ങളില്ല. കൊറോണ എന്ന മഹാവിപത്ത് കാരണം പുറത്തിറങ്ങാൻ പോലും സമ്മതിക്കില്ല. എപ്പോഴും ഹാൻറ് വാഷ് ഉപയോഗിച്ച് കൈകഴുകണം. മാസ്ക് ധരിക്കണം. കുറെയാളുകൾ മരിച്ചു. അനധിക്കാലം സന്തോഷമുണ്ടാക്കുമെങ്കിലും ഈ അവധിക്കാലം അങ്ങനെയല്ല. ഇങ്ങനെ ഒരു അവധിക്കാലം ഇനി വേണ്ട. നമുക്കൊന്നിച്ച് പൊരുതാം പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |