അ - അകലം പാലിക്കാം
ആ - ആൾക്കൂട്ടം വേണ്ടെന്നേ
ഇ - ഇടയ്ക്കിടെ സോപ്പിട്ടോളൂ
ഈ - ഈശ്വരതുല്യരാം നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നമോവാകം നല്കിടാം .
ഉ - ഉപയോഗിക്കാം മുഖാവരണം .
ഊ - ഊഷ്മളമാക്കാം കുടുംബബന്ധം
ഋ - ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം ശക്തരാകാം
എ - എപ്പോഴും ശുചിത്വം തന്നെ
ഏ - ഏർപ്പെട്ടോളൂ കാർഷിക വൃത്തിയിൽ നന്നായിട്ട്
ഐ - ഐക്യമായി നിയമം പാലിക്കാം
ഒ - ഒഴിവാക്കാം യാത്രകളും
ഓ - ഓടിച്ചീടാം കൊറോണയെ
ഔ - ഔഷധമല്ല പ്രധാനം പ്രതിരോധം തന്നെ
അം - അംഗബലം കുറയാതെ നാടിനെ നമുക്ക് കാത്തു വയ്ക്കാം.