എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/എൻറെ ഡയറിക്കുറിപ്പുകൾ

എൻറെ ഡയറിക്കുറിപ്പുകൾ

എൻറെ ഡയറിക്കുറിപ്പുകൾ (ഒരു രണ്ടാം ക്ലാസുകാരൻ്റെ സ്വന്തം ഭാഷയിൽ തന്നെ )<
26 .3. 2020 വ്യാഴം -- കഴിഞ്ഞ കുറേ ദിവസങ്ങൾ എൻറെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങൾ ആണ് തന്നത് .എക്കാലത്തെയും അപേക്ഷിച്ച് സ്കൂൾ പെട്ടെന്ന് അടച്ചു .പരീക്ഷകളും ഇല്ലായിരുന്നു .രണ്ടാം ക്ലാസില് വന്നതിനുശേഷം എൻറെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങൾ. കാരണമെന്തെന്നോ ?നമ്മുടെ കേരളത്തിലേക്ക് കൊറോണ എന്ന വിപത്തിൻറെ ആഗമനം .അത് നമ്മൾക്ക് എല്ലാവരെയും ദോഷമായി ബാധിക്കുമത്രേ !എൻറെ ജീവിതത്തിലെ നേരത്തെയുള്ള അവധിക്കാലം. കൊറോണ എന്ന രോഗം എല്ലാവരെയും ബാധിക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ സങ്കടത്തിലും ആണ്.<
28 .3. 2020   ശനി -- കുറേ ദിവസങ്ങളായി ഞാൻ വിശ്രമത്തിലാണ് .നേരത്തെ സ്കൂൾ അടച്ചിട്ടും അവധി ആഘോഷിക്കാനാവാതെ വീട്ടിൽ തന്നെ ഇരിക്കുകയാണ്. എൻറെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ് .കൊറോണയെന്ന രോഗം എല്ലാവരെയും ഇല്ലാതാക്കും എന്ന് എനിക്ക് മനസ്സിലായി .ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലത്രെ! ആരും വീടിനു വെളിയിൽ ഇറങ്ങുന്നില്ല .പുറത്ത് പോയിട്ട് വന്ന വാപ്പ പറഞ്ഞതിലൂടെ എനിക്ക് ഒരു കാര്യം മനസ്സിലായി എല്ലാവരുടെയും ജീവനു തന്നെ ആപത്താണ്.<
29. 3 .2020 ഞായർ-- ഇന്ന് ഞായറാഴ്ച ആയിരുന്നു .എല്ലാ ഞായറാഴ്ചയും ഞാനും അനിയനും ഉമ്മിയും വാപ്പിയോടൊപ്പം കടലു കാണാൻ പോകുമായിരുന്നു .എന്നാൽ ഇന്ന് അതിനു സാധിച്ചില്ല . വാർത്തയിൽ വുഹാനിൽ ഉടലെടുത്ത കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു ഒത്തിരി ഒത്തിരി ആളുകൾ മരിച്ചു. അപ്പോൾ അതിനെക്കുറിച്ച് കൂടുതൽ മനസ്സിലായി .ഇത് വളരെ വലിയ വിപത്താണ്. ജീവനു ആപത്തായ കൊറോണയെ പ്രതിരോധിക്കണമെന്ന് എനിക്ക് മനസ്സിലായി .അതിനു ഞാൻ വീട്ടിലിരുന്ന് സമയം ചെലവിടാൻ തീരുമാനിച്ചു.<
3. 4. 2020 വെള്ളി-- ഇന്നത്തെ ദിവസം ഞാൻ ഒത്തിരി കളിച്ചു .അത് എൻറെ അനിയനുമായി. ഞാനെൻ്റെ പടം വരയ്ക്കുന്ന ബുക്കിൽ നിറയെ പടങ്ങൾ വരച്ചു. മുറ്റത്ത് കളിച്ചതിനുശേഷം കൊറോണയെ പ്രതിരോധിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി. എൻറെ വാപ്പ പുറത്തേക്ക് പോയപ്പോൾ കൊറോണയെ പ്രതിരോധിക്കാൻ മാസ്ക് എടുത്തു കൊടുത്തു. ഞാൻ ഇടയ്ക്ക് ഇടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുകയും വീട്ടിൽ തന്നെ ഇരുന്ന് സമയം ചെലവിടുകയും ചെയ്തു.<
5 .4. 2020 ഞായർ-- ഇന്ന് രാവിലെ കുളിച്ചതിനു ശേഷം ഭക്ഷണം കഴിച്ചു. ബാലരമ വായിക്കുന്ന സമയത്ത് രാത്രി 9 മണിക്ക് കൊറോണയെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ആരോഗ്യ പ്രവർത്തകർക്ക് പ്രശംസ അറിയിക്കുന്നതിനു വേണ്ടി ലൈറ്റ് ഓഫ് ആക്കി ദീപം തെളിയിക്കണമെന്ന് വാർത്തയിൽ കേട്ടു. അപ്പോൾ ഞാൻ അവരെ കുറിച്ച് ഓർത്തു .അഭിമാനം തോന്നി .നാം വെളിയിൽ ഇറങ്ങാതെ ഇരിക്കുമ്പോൾ നമുക്കുവേണ്ടി ജീവൻ പണയപ്പെടുത്തി രോഗികളെ ചികിത്സിക്കുന്നു അവർ. അതുകൊണ്ടുതന്നെ ഈ രാത്രിയിൽ ഞാനും വീട്ടുകാരും ലൈറ്റ് ഓഫ് ആക്കി കുറച്ചു സമയം അവർക്കുവേണ്ടി ചെലവിട്ടു .അതിനാൽ ഇന്നത്തെ ദിവസം എനിക്ക് മറക്കാനാകാത്ത ദിവസമാണ്. നല്ല നാളേക്ക് വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.

അൽഫാൻ എച്ച്
2 നടക്കാവ് എൽപിഎസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം