കൊറോണനാമം

ഇപ്പോഴെവിടെയും കേൾക്കുന്ന നാമം
കൊറോണ കൊറോണ കൊറോണ (2)
വീട്ടിലും നാട്ടിലും മറുനാട്ടിലും വില്ലനായ് വന്ന വിരുന്നുകാരൻ (2) കാണില്ല കണ്ടാലറിയില്ല വീരനെ മാലോകരാകെ വലയുന്നു ഭീതിയിൽ (2) ഭീതി വേണ്ടൊട്ടുമേ വേണ്ടത് ജാഗ്രത വ്യക്തി ശുചിത്വവും കയ്യകലവും (2)
രാജ്യത്തുടനീളം ലോക്ക് വീണു
നമ്മളോ വീട്ടുതടങ്കലിലായ് (2)
ഒന്നു പുറത്തേക്കിറങ്ങണമെങ്കിലോ
സാക്ഷ്യപത്രം വേണം മാസ്ക്കും വേണം (2)
എപ്പോഴെവിടെ ആർക്കെന്നറിയാതെ
വീടിൻ്റെ ഉള്ളിൽ ഒതുങ്ങുന്നു ജീവിതം ( 2)
ചുമ്മാ കറങ്ങാൻ ഇറങ്ങുന്ന കൂട്ടരെ ചൂരലിൻ ചൂടറിയുക തന്നെ
'ജീവഭയമോ ഒട്ടും തന്നില്ലാതെ ത്യാഗപൂർണ്ണമായി സേവിക്കുന്നു (2)
സന്നദ്ധരാകും ആരോഗ്യ പാലകർ
ശ്രേഷ്ഠ രാമവരെ നമിച്ചിടുന്നു .( 2 )
എന്നാലും നമ്മൾ ഒരുമിച്ച് നിൽക്കണം
ഈ മഹാമാരിയെ തൂത്തെറിയാൻ
 

റോസ് മരിയ
3 C ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത