എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

കൊറോണപ്പാട്ട്

കൊറോ ണനാട് വാണീടും കാലം
മാനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൽ പുറങ്ങളിൽ ആരുമില്ല
ജങ്ക്ഫുഡ്ഡു ണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിനു പോലും ആളുമില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല


 

നക്ഷത്ര രജിത്ത്
1 എ എൽ പി ജി സ്കൂൾ പെരുന്നേർമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത