ഒന്നുപോലെ


കോവിഡ് നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആഘോഷമാരവമൊന്നുമില്ല
എങ്ങും നിശബ്ദ തേങ്ങൽ മാത്രം
ഓട്ടവും ചാട്ടവുമെങ്ങുമില്ല
ഓടുന്ന വാഹനപാച്ചിലില്ല
ബുള്ളറ്റും പൾസറും കാണാനില്ല
ഫ്രീക്കന്മാർ വിലസി നടക്കുന്നില്ല
അപകട മരണങ്ങൾ കാണാനില്ല
മോഷണ കേസുകൾ കേൾക്കാനില്ല
നാടും നഗരവും വിറച്ചീടുന്നു
വൈറസ് വേഗത്തിൽ പരന്നീടുന്നു
പേരിനു നാണം മറക്കുന്നനാരികൾ
മൂടി പുതച്ചങ്ങു നടന്നീടുന്നു
ഊണിനു നൂറ്റൊന്നു കറികൾ വേണ്ട
ബർഗറും പിസ്സയും വേണ്ടേ വേണ്ട
ജാതിയും മതവർഗ്ഗവിവേചനവുമില്ല
എങ്ങും മനുഷ്യ വിചാരം മാത്രം
വൃത്തിയും വെടിപ്പും എങ്ങുമായി
എല്ലാറ്റിനും കാരണം കോവിഡ് മാത്രം!

മുഹമ്മദ് സൽമാൻ എസ്
4 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത