തെയ് തെയ് തെയ് തെയ്
തക തെയ് തെയ് താരോ
കൊറോണ നാടുവാണീടും കാലം
മാലോകരേ നിങ്ങൾ കേട്ടിടേണം
(തെയ്....)
ഇടയ്ക്കൊക്കെ കൈകൾ കഴുകിടേണം
വ്യക്തി ശുചിത്വം പാലിക്കണം
(തെയ്....)
ഒരു മീറ്റർ അകലം നാം കാത്തിടേണം
ഒന്നിച്ചുകൂടി നിന്നുകൂടാ(തെയ്....)
ചുമയും പനിയും നാം കണ്ടുവെന്നാൽ
മാസ്കു ധരിക്കേണം നിർണയം താൻ '(തെയ്....)
ആരോഗ്യകേന്ദ്രങ്ങൾ തന്നിൽഎത്തി
ഉടനടി റിപ്പോർട്ട് ചെയ്തിടേണം
(തെയ്....)
ടെസ്റ്റിൻ ഫലം പോസിറ്റീവായെന്നാൽ ഐസോലേഷൻ തന്നിൽപോയിടേണം
തെയ് തെയ് തെയ് തെയ്
തക തെയ് തെയ് തെയ് താരോ