എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/മിന്നാമിന്നികൾ
മിന്നാമിന്നികൾ
ഒരു കാട്ടിൽ കുറെ മിന്നാമിന്നികൾ ഉണ്ടായിരുന്നു. അതിൽ ഒരു മിന്നാമിന്നി ആയിരുന്നു മിന്നു. പക്ഷേ എല്ലാ മിന്നാമിന്നികളെയും പോലെ അവൾക്ക് വെളിച്ചം ഇല്ലായിരുന്നു. എല്ലാവരും മിന്നി മിന്നി പറന്നു നടന്നപ്പോൾ മിന്നു എങ്ങും പോകാതെ സങ്കടപ്പെട്ടു കരഞ്ഞു കൊണ്ടിരുന്നു. എനിക്ക് വെളിച്ചം ഇല്ലല്ലോ. എന്നെ ആരും കൂടെ കൂട്ടില്ല. എനിക്ക് കളിക്കാൻ കൂട്ടുകാരില്ല . ഞാൻ എന്ത് ചെയ്യും? ഇങ്ങനെ സങ്കടപ്പെട്ടു കഴിയുമ്പോൾ ഒരു ദിവസം കുറെ കുട്ടികൾ കളിക്കാൻ എത്തി. പറന്നു നടക്കുന്ന മിന്നാമിന്നികളെ കണ്ടപ്പോൾ അവർക്ക് കൗതുകം തോന്നി. അവർ ഓരോന്ന് പിടിക്കാൻ തുടങ്ങി. എന്നാൽ മിന്നുവിനെ മാത്രം ആരും പിടിച്ചില്ല. ഹോ, രക്ഷപെട്ടു എന്നെ ആരും കണ്ടില്ല. വെളിച്ചം ഇല്ലാത്തതിന്റെ കുറവ് അവൾക്ക് ഉപകാരം ആയി. അന്ന് ആദ്യ മായി തന്റെ കുറവിൽ അവൾക്ക് സന്തോഷം തോന്നി. ഇത് ഒരു കുറവല്ല എന്ന് അവൾക്ക് മനസിലായി. ദൈവം എല്ലാവർക്കും ഓരോ കഴിവുകൾ നൽകുന്നു. ഉള്ളതു കൊണ്ടു തൃപ്തിപ്പെട്ടു ജീവിക്കുകയാണു വേണ്ടത്. പിന്നീട് ഒരിക്കലും അവൾ സങ്കടപ്പെട്ടിട്ടില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |