എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/മിട്ടുക്കുരങ്ങന്റെ സമ്മാനം
മിട്ടുക്കുരങ്ങന്റെ സമ്മാനം
കിങ്ങിണിക്കാട്ടിലായിരുന്നു മിട്ടുക്കുരങ്ങന്റെ താമസം. അവൻ മഹാ വികൃതി ആയിരുന്നു. കൂട്ടുകാരായ മിന്നു മുയലിനെയും മിക്കു എലിയെയും ഒക്കെ തരം കിട്ടുമ്പോൾ അവൻ പറ്റിക്കും. ഒരിക്കൽ മിട്ടു ഒരു വലിയ പ്ലാവിൽ ഇരിക്കുകയായിരുന്നു. ആ പ്ലാവിൽ നിറയെ പഴുത്ത ചക്കകൾ ഉണ്ടായിരുന്നു. അവൻ വേണ്ടത്ര ചക്ക തിന്നു. മരത്തിനു താഴെ കൂട്ടുകാർ നിൽക്കുന്നത് അവൻ കണ്ടു. പക്ഷെ അവൻ അവരെ നോക്കിയത് പോലുമില്ല. ഞങ്ങൾക്കു കൂടി കുറച്ചു തരുമോ അവർ ചോദിച്ചു..അവൻ കുറെ കുരുക്കൾ എറിഞ്ഞു കൊടുത്തു.. കൂട്ടുകാർക്ക് സങ്കടമായി. പിറ്റേന്ന് മിട്ടുവിന്റെ പിറന്നാൾ ആയിരുന്നു. എല്ലാവരും സമ്മാനങ്ങളുമായി എത്തി. മിന്നുവും മിക്കുവും ഒരു വലിയപൊതിയുമായി വന്നു. മിട്ടു സന്തോഷത്തോടെ സമ്മാനം വാങ്ങി തുറന്നപ്പോൾ പെട്ടി നിറയെ ചക്കക്കുരുകൾ അവനു കാര്യം മനസ്സിലായി.. അവർ എന്നെ പറ്റിച്ചതു തന്നെ.. ഇനി ഒരിക്കലും മറ്റുള്ളവരെ കളിപ്പിക്കരുത് അമ്മ അവനെ ഓർമിപ്പിച്ചു..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |