ചൈനയെന്ന വൻ രാജ്യത്ത്
വുഹാൻ എന്ന നഗരത്തിൽ,
ഇരുപതിൻെറ തുടക്കത്തിൽ
ഉയിർത്തെണീറ്റൊരു കുഞ്ഞനിവൻ.
കണ്ടാൽ ആളൊരു സുന്ദരൻ,
കിരീടമുള്ളൊരു കെങ്കേമൻ,
പേർകേട്ടാലോ കൌതുകമേറും
പാവം കോവിഡ്-19.
തിരിച്ചറിഞ്ഞുവരുന്നനേരം
മനുഷ്യരൊത്തിരി മരണംപൂകി,
തടയാൻ അരയും തലയും മുറുക്കി
മനുഷ്യരെല്ലാം ഒരുമിച്ച്.
സമ്പർക്കം മൂലം പകരുന്നു,
പാലിക്കാം...തെല്ലൊരകലം.
ആഘോഷങ്ങൾക്കവധി നൽകി
ഇരുന്നീടാം വീട്ടിൽതന്നെ,
സോപ്പും വെള്ളവുമുപയോഗിച്ച്
കൈകൾ കഴുകൂ എപ്പോഴും.
കൊറോണ നമ്മുടെ ലോകത്തെ
സ്വന്തം കയ്യിലൊതുക്കുമ്പോൾ,
ജീവൻപോലും അവഗണിച്ച്
തുനിഞ്ഞിറങ്ങും മഹത്വക്കളേ...
നിങ്ങൾക്കേകാം ഒരായിരം
നന്ദികൾകൊണ്ടൊരു പൂച്ചെണ്ട്.
കൊറോണയെന്ന മഹാമാരിയെ
ലോകത്തിൽ നിന്നു തുടച്ചീടാൻ,
ഒന്നിക്കാം മാലോകർക്ക്
തെല്ലൊരകലം പാലിക്കാം...