സയൻസ് ക്ലബ്

കുട്ടികളുടെ നൈസർഗികമായ കഴിവുകളെ പരിപോഷിപ്പിക്കുന്നു വിജ്ഞാന സമ്പാദനത്തിനൊപ്പം അന്വേഷണത്വര ഗവേഷണ ബുദ്ധി എന്നിവ വളർത്തി എടുക്കുന്നു .ഈ പഠനത്തിലൂടെ ആർജ്ജിച്ച അറിവ് ഉൾപ്പെടുന്ന സമൂഹത്തിന് ഉപയുക്തമാകും വിധം വളർത്തി എടുക്കുക  .

  • പ്രവർത്തനങ്ങൾ
  • പരീക്ഷണങ്ങൾ
  • ചർച്ചകൾ
  • പ്രദർശനങ്ങൾ
  • സെമിനാർ
  • ഫീൽഡ് ട്രിപ്പ്‌

ഓരോ ക്ലാസിൽസിലേക്കും അനിയോജ്യമായ പരീക്ഷണങ്ങൾ കണ്ടെത്തുന്നു . ഒക്ടോബർ മാസം മുതൽ എല്ലാ മാസവും 2 പരീക്ഷണം വീതം ചെയുന്നു . ഈ പരീക്ഷണങ്ങളുടെ കുറിപ്പ് തയ്യാറാക്കുന്നു.

അംഗങ്ങൾ

  • അഭിരാമി എൻ എ - IV
  • ആർച്ച - IV
  • റോസ്‌ന - IV
  • വൈഷ്ണവി - IV
  • ദിയ - III
  • ശ്രേയ ദീപക് - III
  • ഏയ്ഞ്ചൽ - III
  • അഭിനവ് ബി - III
  • ജോയൽ - III

ഭാഷ ക്ലബ്

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യഅഭിരുചി വർദ്ധിപ്പിക്കുന്നതിനും ഭാഷ സ്നേഹം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനും ഭാഷ ക്ലബ് സഹായിക്കുന്നു.

  • പദകേളി
  • വാക്യകേളി
  • വായനകാർഡ്

ഹെൽത്ത്ക്ലബ്

കുട്ടികളിൽ വ്യക്തിശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സ്കൂളിൽ നടത്തി വരുന്ന പദ്ധതിയാണ് ഹെൽത്ത്ക്ലബ്.

ഉദ്ദേശ്യം

  • കുട്ടികളിൽ ശുചിത്വബോധം ഉറപ്പാക്കൽ.
  • ശരിയായ ആരോഗ്യശീലങ്ങൾ വളർത്തൽ.

ശാസ്ത്ര ക്ലബ്

കുട്ടികൾ കണ്ടും കേട്ടും അന്വേഷിച്ചും ചെയ്തു നോക്കിയുംചുറ്റുമുള്ള ലോകത്തെ കുറിച്ചും അറിയുക. പരിസരം സൂക്ഷ്മമായി നിരീക്ഷിക്കുക, ശാസ്ത്ര

ബോധം വളർത്തുക , ശാസ്ത്രീയ പഠനരീതി സ്വയത്തമാക്കുക,സ്വതന്ത്രമായിചിന്തിക്കുക , പരിസ്ഥിതിയെ പരിപാലിക്കുക .തുടങ്ങിയ ലക്ഷ്യത്തോട് കൂടി രൂപം കൊണ്ടതാണ് ശാസ്ത്ര ക്ലബ്.

ചുമതലകൾ

ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾ ,ശേഖരണങ്ങൾ ഇവ നടത്തുന്നതിന് നേതൃത്വം നൽകുക

കണ്ടെത്തിയ പരീക്ഷണങ്ങൾ

  • വെള്ളം എവിടെ
  • മുങ്ങുമോ പൊങ്ങുമോ
  • തീ കത്താൻ വായു ആവശ്യമാണ്
  • വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്
  • വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സൂചി
  • പൊട്ടാത്ത ബലൂൺ
  • പൊങ്ങുന്ന മുട്ട
  • വായുവിൻ്റെ ശക്തി
  • വായുവിന് ഭാരം ഉണ്ട്
  • വെള്ളം കൂടുതൽ സംഭരിക്കുന്നത് ആര്

ഗണിതം

കുട്ടികളിൽ ഗണിത താല്പര്യം വളർത്തി എടുക്കുന്നതിനും ഗണിത പാഠങ്ങൾ ലളിതമാക്കുന്നതിനും ഇത് സഹായകമാണ് .

  • ഗണിത കേളി
  • ഗണിതപാട്ട്
  • ഗണിതകഥ
  • ഗണിതവഞ്ചിപ്പാട്ട്
  • ഗണിത നാടകം
  • അബാക്കസും ഡയസും ഉപയോഗിച്ച് ഗണിതകേളി
  • ഏണിയും പാമ്പും
  • ഉല്ലാസഗണിതം.