എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/ചോദ്യവും ഉത്തരവും

ചോദ്യവും ഉത്തരവും

ജൂൺ 5 പരിസ്ഥിതി ദിനമായതിനാൽ സ്കൂളിൽ നിന്ന് കിട്ടിയ തൈ നടുകയായിരുന്നു ശ്രീക്കുട്ടൻ. തൈ നടുന്നത് എന്തി നായിരുന്നു എന്നാണ് ശ്രീക്കുട്ടന്റെ മനസ്സിൽ. അവൻ ആ തൈ നട്ടശേഷം അതിനെ പറ്റി ഒരുപാട് ആലോചിച്ചു. വീട്ടിലുള്ളവരോട് ചോദിച്ചപ്പോൾ എല്ലാവരും അവനെ വഴക്കു പറഞ്ഞു. അവന് തീരെ വിഷമമായി. ടീച്ചറോട് ചോദിക്കാൻ അവന് പേടിയാണ്. പിറ്റേന്ന് സ്കൂളിൽ പോകും വഴി അവൻ കുറച്ചു കാഴ്ച കണ്ടു. അത് സ്ഥിരം കാഴ്ചയായിരുന്നു. മരങ്ങൾ നടുന്നതാണ് കണ്ടത്. പിന്നെ പുഴയിലെ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം പൊതു സ്ഥലത്താണ് കിടക്കുന്നത്. ഇത് കണ്ടതും അവന്റെ മനസ്സിൽ പല ചിന്തകളും വന്നു. പരസ്ഥിതി സംരക്ഷിക്കുന്നതിനും മരങ്ങൾ മുറിക്കുന്നതിനു പകരം തൈ നടാനും പ്ലാസ്റ്റിക്കുകളെ നിരോധിക്കാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത് എന്ന് അവൻ മനസ്സിലാക്കി. അവൻ രണ്ടു കാര്യം ഉറപ്പിച്ചു. ചോദ്യത്തിനുള്ള. ഉത്തരം: ജീവ ജാലങ്ങളുടെ നിലനിൽപ്പിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിനും ആണെന്നു മനസിലാക്കി.

സൗരവ്. ബി. എൻ
2 എൽ. പി. എസ്സ്. മൂവേരിക്കര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ