കൊറോണ പോയാൽ പിന്നെ
സ്കൂളിൽ ഞാൻ പോകുമല്ലോ
സ്കൂളിൽ പോയാൽ പിന്നെ
കൂട്ടുകാരെ കാണാല്ലോ
കൂട്ടുകാരെ കണ്ടാൽപിന്നെ
പാട്ട്പാടി നടക്കാല്ലോ
പാട്ടു പാടി നടന്നാൽ പിന്നെ
എഴുത്തും വായനയും പഠിക്കാല്ലോ
പച്ചടി കിച്ചടി പരിപ്പ് സാമ്പാർ
ചോറും കൂട്ടി കഴിക്കാല്ലോ
കഥയും കേട്ട് ജനഗണമന ചൊല്ലി
ചിരിച്ചുകൊണ്ട് പടി ഇറങ്ങാല്ലോ