മുന്നേറാം

ലോകം മുഴുവൻ കണ്ണീരിലാക്കി
കൊറോണ എന്നൊരു മഹാമാരി
പേടിക്കേണ്ട കൂട്ടുകാരേ
വീട്ടിലിരിക്കാം ജാഗ്രതയോടെ
കൈയും മുഖവും ഇടയ്ക്കിടെ
സോപ്പുപയോഗിച്ച് കഴുകിടാം
വെറുതെയൊന്ന് കറങ്ങി നടന്നാൽ
രോഗം കൂടെ കൂട്ടാല്ലോ
പുറത്തിറങ്ങാൻ മാസ്കുകൾ വേണം
സാമൂഹിക അകലം പാലിക്കാം
നമ്മുടെ നാടിനെ കാത്തിടാൻ
ഒത്തൊരുമിച്ച് പൊരുതിടാം

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത