പരിസ്ഥിതി

എന്റെ പരിസ്ഥിതി, നമ്മുടെ പരിസ്ഥിതി, എല്ലാവരുടെയും പരിസ്ഥിതി ഇങ്ങനെയാണ് നാം ഓരോരുത്തരും ചിന്തിക്കേണ്ടത്. പരിസ്ഥിതിയുടെ നിലനിൽപ്പിന് വായു, മണ്ണ്, ജലം ഇവ മലിനമാകാതെ നാം സൂക്ഷിക്കണം. നാം ശ്വസിക്കുന്ന വായു മലിനമാകാതിരിക്കാൻ പ്ലാസ്റ്റിക് ഒരിക്കലും കത്തിക്കരുത്. മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും വേണം. മണ്ണിലോട്ട് പ്ലാസ്റ്റിക് വലിച്ചെറിയരുത്. പരിസ്ഥിതിയുടെ പ്രധാന ഘടകമായ ജലാശയങ്ങൾ സൂക്ഷിക്കുക. ജലാശയങ്ങളിൽ മാലിന്യങ്ങൾ കലരാതിരിക്കാൻ ശ്രദ്ധിക്കുക. ശുദ്ധവായു, ശുദ്ധജലം ഇവ അത്യാവശ്യ ഘടകങ്ങളാണ്. നാം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ ഒരു പരിധിവരെ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കാനാകും. പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് നാമോരുത്തരും ദൃഢപ്രതിജ്ഞ എടുക്കുക. നമുക്ക് ലഭിച്ച വരദാനമായ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാം.

അസ്‌ന ഗിരീഷ്
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം