എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/നിന്നോട് ഒരു വാക്ക്

നിന്നോട് ഒരു വാക്ക്

ലോകത്തിന്റെ ഇന്നത്തെ ദുരിതം കണ്ട്
കണ്ണുകൾ രണ്ടും നിറഞ്ഞിടുന്നു
കൊറോണേ നീ തട്ടിയെടുത്തത്
എത്രയധികം ജീവനുകൾ
കരഞ്ഞും പറഞ്ഞും ലോകമാകെ
മറുമരുന്ന് പോലുമില്ലാതെ
അങ്ങാടിയില്ല സിനിമയില്ല
അമ്പലമില്ല പള്ളിയില്ല
ആഘോഷങ്ങളൊന്നുമില്ല
വാർത്തകളിൽ മനം പൊട്ടിക്കരയാനും
പ്രാർഥിക്കാനുമല്ലാതെ നിസ്സഹായനായി
പകച്ച് വീട്ടിലിരിപ്പൂ മനുഷ്യർ…..
കൊറോണേ നിന്നോടൊരു വാക്ക്
അതിജീവിക്കും കേരളമക്കൾ
 

മുഹമ്മദ് തൻവീർ
4 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത