2023-24

പഠനത്തിലും ജീവിതത്തിലും A+

(An Orientation Class for SSLC Students & Parents)

2023-24 അധ്യയന വർഷത്തിലെ SSLC വിദ്യാർത്ഥിനികൾക്കും മാതാപിതാക്കൾക്കും 25-05-2023 വ്യാഴാഴ്ച Adv K V സുമേഷ് നയിക്കുന്ന ഒരു orientation class സ്കൂളിൽ സംഘടിപ്പിച്ചു. പത്താം ക്ലാസ് എന്ന നിർണായകമായ വഴിത്തിരിവിന്റെ ആരംഭം വളരെയധികം മനോഹരമാക്കി തീർക്കാൻ അദ്ദേഹം നയിച്ച പഠനത്തിലും ജീവിതത്തിലും എ പ്ലസ് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് വളരെയധികം സഹായിച്ചു. "Well begun is half done" എന്ന പ്രസ്താവനയെ സാധൂകരിക്കും വിധം നല്ലൊരു തുടക്കം തന്നെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.

സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധവും

29-05_2023 തിങ്കളാഴ്ച പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്ക്സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ തൃശ്ശൂർ സിറ്റി സൈബർ സെൽ വിഭാഗത്തിലെ ബഹുമാനപ്പെട്ട സുഹി ഭാസി സാറിൻ്റെ നേതൃത്വത്തിൽ ഒരു ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. പുതിയ തലമുറയിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം വർദ്ധിച്ചു വരുന്നതിനെക്കുറിച്ചും അതിൻ്റെ ദോഷവശങ്ങളെക്കുറിച്ചും വളരെ വ്യക്തമായി അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഇൻറർനെറ്റ് വഴി നടക്കുന്ന 6 സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് വ്യക്തമായി സംസാരിച്ചു.Phishing,വിഷിങ് ,Smishing,മൈൽ spoofing,Ransomware,Social media hacking എന്നിവയാണ് ആ കുറ്റകൃത്യങ്ങൾ. സമൂഹമാധ്യമങ്ങളായ WhatsApp,facebook, Instagram എന്നിവയിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളും അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും നിർദ്ദേശിച്ചു. സുരക്ഷാകനായി ഇപ്പോൾ എല്ലാ ആപ്പുകളിലും കണ്ടുവരുന്ന മാർഗമാണ് two step authentication എന്നുള്ള അറിവ് പകർന്നു കൊടുത്തു. Video call,public wifi, Facebook advertisement തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.

Awareness Class on POCSO

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾക്ക് എതിരെ അവബോധം സൃഷ്ടിക്കുന്നതിനായി May 30 ഉച്ചയ്ക്ക് രണ്ടുമണിക്ക് റിട്ടയേർഡ് പോലീസ് ഓഫീസറും തൃശൂർ പോലീസ് അക്കാദമിയിലെ അധ്യാപകനുമായ ശ്രീ ബാബു എൻ കെ യുടെ നേതൃത്വത്തിലുള്ള ക്ലാസ് SSLC വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. ഇത്തരം അതിക്രമങ്ങൾ നേരിടുന്നതിനും തടയുന്നതിനും ആവശ്യമായ നിയമപരവും പ്രായോഗികവുമായ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.

Motivation Class for SSLC Students

30/05/2023 വ്യാഴാഴ്ച രാവിലെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി ഒരു motivation class സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. പഠനത്തിലും ജീവിതത്തിലും എപ്ലസ് എന്ന വിഷയത്തിൽ ശ്രീ നന്ദലാല സർ പ്രചോദാനാത്മകമായി സംസാരിച്ചു. പഠനത്തിൽ പൂർണശ്രദ്ധ കൈവരിക്കാനുള്ള എളുപ്പവഴികൾ കുട്ടികൾക്ക് പകർന്നു നൽകി. ജീവിതത്തിൽ മൂല്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരച്ചു.

പ്രവേശനോത്സവം

പുത്തൻ ഉണർവോടെ ഉന്മേഷത്തോടെ പുതിയ അധ്യായ വർഷം ആരംഭിക്കുന്നതിന്റെ തുടക്കമായി ഈ വർഷവും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥിനികളും ഒത്തുചേർന്ന്കുരുത്തോലകൊണ്ടും അക്ഷരങ്ങൾ കൊണ്ടും വിദ്യാലയങ്കണം ഭംഗിയായി അലങ്കരിച്ചു. വിദ്യാലയത്തിന്റെ പുതിയ സാരഥിയായി സിസ്റ്റർ മരിയ ഗ്രെയ്സ്സ്ഥാനം ഏറ്റെടുത്തു.

നന്മചെപ്പ്

പുതിയ അധ്യായന വർഷത്തിൽ എൽഐജിച്ച് ചൂണ്ടലിൽ കാരുണ്യ സ്പർശത്തിന് തിരി തെളിയിച്ചുകൊണ്ട് നന്മയുടെ പുതു തുടക്കം. 3/6/2023 ശനിയാഴ്ച പ്രധാനാദ്ധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്സ് സിഎംസി യും അധ്യാപക പ്രതിനിധി ശ്രീമതി ദീപ സി ജി യും വിദ്യാലയങ്കണത്തിൽ വിദ്യാർത്ഥികൾക്ക് നന്മചെപ്പ് നൽകിക്കൊണ്ട് വിദ്യാർത്ഥി മനസ്സുകളിൽ പുതു വെളിച്ചം തൂകി. വിദ്യാർത്ഥി പ്രതിനിധി ജോവിറ്റ ജസ്റ്റിൻ ഒരു രൂപ നാണയം നിക്ഷേപിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം എൽ.ഐ.ജി. എച്ച് . എസ് പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,റെഡ് ക്രോസ് എന്നിവരുടെയും നേതൃത്വത്തിൽ ആചരിച്ചു . സാർത്ഥകമാക്കുക വരുത്തുന്ന മാലിന്യ വിമുക്ത കേരളം എന്ന ലക്ഷ്യം2024 ഓടെ എന്നതാണ് നമ്മുടെ ലക്ഷ്യം.

ബാലവേല വിരുദ്ധ ദിനം

June 12 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുമാരി ഹരിപ്രിയ സ്കൂൾ അസംബ്ലിയിൽ പ്രസംഗം നടത്തി. കുട്ടികളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും അവകാശങ്ങളെ പറ്റിയും സംസാരിച്ച ഹരിപ്രിയ അവർക്ക് സമൂഹത്തോട് ഉണ്ടായിരിക്കേണ്ട പ്രതിബദ്ധതയെക്കുറിച്ചും ഉത്തരവാദിത്വങ്ങളെ കുറിച്ചും ഓർമിപ്പിച്ചു. പഠനം എന്ന സുന്ദരമായ കാലഘട്ടത്തെക്കുറിച്ചും ആത്മാർത്ഥതയോടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ഉദ്ബോധിപ്പിച്ചു.

ലോക രക്തദാന ദിനം

ലോക രക്തദാന ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുമാരി ജിയ ജോസ് സ്കൂൾ അസംബ്ലിയിൽ പ്രസംഗിച്ചു.'രക്തദാനം മഹാദാനം'എന്ന ആപ്തവാക്യം പ്രാവർത്തികമാക്കി ജീവിതം സാർത്ഥകമാക്കാൻ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.'Donate Plasma Donate Life' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം എന്ന കാര്യം പ്രത്യേകം എല്ലാവരെയും ഓർമിപ്പിച്ചു.

ആദരം

2022-23 SSLC പരീക്ഷയിൽ 100 മേനി വിജയം കൈവരിച്ച സ്കൂളിനെ അനുമോദിക്കുന്നതിനായി പുരസ്കാരം നൽകുന്നതിനുമായി കേച്ചേരി പീപ്പിൾ സർവീസ് സഹകരണ സൊസൈറ്റി പ്രസിഡണ്ടും മറ്റ് ഭാരവാഹികളും ജൂൺ 14 ന്സ്കൂ ളിൽ എത്തുകയുണ്ടായി. സൊസൈറ്റി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുകയും സാമൂഹ്യബോധമുള്ള ആവശ്യകത ഒരു നല്ല വ്യക്തികളായി അവരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൻറെ വിദ്യാർത്ഥിനികൾ ഓർമ്മിപ്പിക്കുകയും സമൂഹത്തിൽ പ്രസിഡൻറ് ശ്രീ നസീർ ആഹ്വാനം ചെയ്തു. ചെയ്തു. മൂല്യങ്ങളുടെ നിർമ്മിതിക്കായി വളർന്നുവരേണ്ടതിന്റെ ഒപ്പം മൂല്യബോധം പ്രയോക്താക്കൾ ആകാൻ പറയുകയും ചെയ്തു .

NOON MEAL INAUGURATION

2023-24 അധ്യയന വർഷത്തെ ഉച്ചഭക്ഷണ പദ്ധതി സ്കൂൾ ലോക്കൽ

മാനേജരും സന്തോം കോൺവെൻ്റ് മദർ സുപ്പീരിയറും ആയ സിസ്റ്റർ സിദ്ധി ജൂൺ 1

ന് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ഗ്രെയ്സ് , ശ്രീമതി ബീന ടീച്ചർ,

ശ്രീമതി ജിജി ടീച്ചർ

എന്നിവർ സന്നിഹിതരായിരുന്നു.ഉച്ചഭക്ഷണ പദ്ധതിയിൽ

അംഗങ്ങളായ എല്ലാ വിദ്യാർത്ഥികൾക്കും അന്നേദിവസം വിഭവസമൃദ്ധമായ ഭക്ഷണം

നൽകി. ജന്മദിനം ആഘോഷിക്കുന്ന താല്പര്യമുള്ള വിദ്യാർത്ഥിനികളും സ്കൂൾ ഉച്ച

ഭക്ഷണപദ്ധതിയിൽ അംഗങ്ങളായ ക്ലാസുകളിലെ വിദ്യാർത്ഥിനികളും വീടുകളിൽ

ഉണ്ടാക്കിയ

ജൈവ

പച്ചക്കറികൾ

കൊണ്ടുവന്ന്

വിഷവിമുക്തവുമായ ഭക്ഷണം നൽകുന്നതിൽ പങ്കാളികളാകുന്നു.

വായന വാരാചരണം

ജൂൺ 19 വായന ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംയുക്തമായി ആചരിച്ചു.

പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്സ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു, ഒപ്പം തന്നെ

വായനയിലൂടെ തനിക്ക് ലഭിച്ച അമൂല്യമായ അറിവുകൾ വിദ്യാർഥിനികളുമായി പങ്കുവെച്ചു. ചൊവ്വന്നൂർ

BPC Smt Bindu teacher ഉദ്ഘാടനകർമ്മം നിർവഹിച്ചു. ടീച്ചർ തൻറെ അനുഭവ സമ്പത്തിൽ

നിന്നും വായനയുടെ പ്രാധാന്യത്തെ പറ്റി നല്ലൊരു ക്ലാസ് തന്നെ വിദ്യാർത്ഥികൾക്ക് നൽകി.

" ആമസോൺ കാടുകളിൽ നിങ്ങൾ ഒറ്റപ്പെട്ടാൽ എന്തു ചെയ്യും"എന്നാ മനോരമ

ദിനപത്രം നടത്തിയ മത്സരത്തിൽ വിജയിയായ LIGHS ൻ്റെ അഭിമാനമായ കുമാരി ഹരിപ്രിയയുടെ

ലേഖനം വേദിയിൽ അവതരിപ്പിച്ചു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വായന കുറിപ്പ്

മത്സരത്തിൽ വിജയിയായ കുമാരി സായന്തന കെ എസ് വായനക്കുറിപ്പ് അവതരിപ്പിച്ചു.

ഈ വർഷം വായന ദിനം വളരെ വ്യത്യസ്തമായിട്ടാണ് വിദ്യാർഥിനികൾ

അവതരിപ്പിച്ചത് . വിദ്യാലയ മുറ്റത്ത് തുറന്ന പുസ്തകത്തിൻറെ രൂപത്തിൽ വിദ്യാർത്ഥിനികൾ

അണിനിരന്നു. അതോടൊപ്പം ചെറുകഥാ രചനയും ലേഖനവും ചിത്രരചനയും വിദ്യാലയത്തിലെ മുഴുവൻ

വിദ്യാർഥിനികളെയും

പങ്കെടുപ്പിച്ചുകൊണ്ട്

നടത്തി.

വിജയികളായവർക്ക്

ആകർഷകമായ

സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ഓരോ ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥിനികളെയും

പങ്കെടുപ്പിച്ചുകൊണ്ട് വായനയുടെ പ്രാധാന്യം മനസ്സിലാക്കാൻ അവർ വായിച്ച പുസ്തകത്തിൻറെ കുറിപ്പ്

തയ്യാറാക്കാൻ ആവശ്യപ്പെടുകയും അതൊരു പതിപ്പാക്കി ഓരോ ക്ലാസും പ്രസിദ്ധീകരിക്കുകയും ചെയ്തു.

അറിവ് പ്രകാശമാണ് .അതിനാൽ പ്രകാശമുള്ള വിദ്യാർത്ഥിനികളായി വായനയുടെ പ്രാധാന്യം

മനസ്സിലാക്കി വായിച്ചു വളരാൻ എന്ന സന്ദേശത്തോടെ പരിപാടികൾ സമാപിച്ചു.

MUSIC DAY & YOGA DAY

2023

ജൂൺ 21 ന് മ്യൂസിക് ദിനവും യോഗാ ദിനവും സംയുക്തമായി

ആഘോഷിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് പ്രധാനാധ്യാപിക സിസ്റ്റർ

മരിയ ഗ്രെയ്സ് സ്വാഗതം ആശംസിച്ചു. എല്ലാ അധ്യാപികമാരും പ്രധാനാധ്യാപികയും

ചേർന്ന് ആലപിച്ച ഗാനത്തോടെ മ്യൂസിക് ദിനം മനോഹരമാക്കി.

കുമാരി മന്യ മാർട്ടിൻ യോഗയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. ഭിന്നശേഷി

വിഭാഗത്തിലെ കുമാരി ശ്രീനന്ദന കെ.എസ് യോഗാസനങ്ങൾ അവതരിപ്പിച്ചത് ഏറെ

ഹൃദ്യമായി. വിദ്യാർത്ഥിനികളുടെ യോഗ ഡാൻസും ദിനത്തിന്റെ മാറ്റുകൂട്ടി. മ്യൂസിക്

ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ശ്രീമതി എൽസ ടീച്ചർ സന്ദേശം നൽകി.

പരിപാടികളിൽ സംബന്ധിച്ച എല്ലാവർക്കും കുമാരി അശ്വതി പിപി നന്ദി പറഞ്ഞുകൊണ്ട്

പരിപാടികൾ സമാപിച്ചു.

ലഹരി വിരുദ്ധ ദിനം

ജൂൺ - 26 തിങ്കളാഴ്ച സ്കൂളിൽ ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു.

പ്രധാന അധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്സ് ലഹരി വിരുദ്ധ സന്ദേശം നൽകി .ഒപ്പം

തന്നെ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.

ഗൈഡ്സിന്റെ നേതൃത്വത്തിൽ Flash mob ഉം റെഡ് ക്രോസ് Tablo യും

നടത്തി. സ്കൂൾ ലീഡർ കുമാരി നന്ദന ബ്രിജേഷ് ലഹരി വിരുദ്ധ സന്ദേശം അവതരിപ്പിച്ചു.

വിദ്യാർത്ഥിനികൾ നിർമ്മിച്ച ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനം സ്കൂളിൽ

നടത്തുകയുണ്ടായി.

വിദ്യാലയങ്കണത്തിൽ

'NO

ലഹരി'എന്ന

മാതൃകയിൽ

വിദ്യാർഥിനികൾ അണിചേർന്ന് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ തങ്ങളുടെ

പ്രതിബദ്ധത പ്രദർശിപ്പിച്ചു.

PTA GENERAL BODY MEETING

&

MERIT DAY

2023-24 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ യോഗവും മറിച്ചിടേയും സംയുക്തമായി

ആഘോഷിച്ചു. പ്രാർത്ഥനയോടെ പരിപാടികൾക്ക് പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി

ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ മരിയ ഗ്രെയ് സ് ഒരു വർഷത്തെ പ്രവർത്തന

റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ഷൈൻ എംകെ അധ്യക്ഷപദം അലങ്കരിച്ചു. മണലൂർ

നിയോജകമണ്ഡലം എംഎൽഎ ശ്രീ മുരളി പെരുനെല്ലി യോഗം ഉദ് ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും

ചെയ്തു.SSLC പരീക്ഷയിൽ Full A+ നേടിയവർക്കും, ബിരുദാനന്തര ബിരുദതലത്തിൽ ഒന്നാം റാങ്ക്

കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിനിക്കും, sports & games ൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത

വിജയികളായവർക്കും എംഎൽഎ അവാർഡുകൾ നൽകുകയുണ്ടായി. വിദ്യാർത്ഥിനികളുടെ പഠനം

എളുപ്പമാക്കാൻ 10 ലാപ്ടോപ്പുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തു.

ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രേഖ സുനിൽ യോഗത്തിൽ ആശംസകൾ

അർപ്പിച്ച് സംസാരിക്കുകയും 9 A* നേടിയ വിദ്യാർത്ഥിനികൾക്ക് പുരസ്കാരങ്ങൾ നൽകുകയും sports &

games ൽ സംസ്ഥാനതലത്തിൽ പങ്കെടുത്തവർക്ക് അവാർഡുകൾ നൽകുകയും ചെയ്തു. ചൂണ്ടൽ പഞ്ചായത്ത്

പതിനേഴാം വാർഡ് മെമ്പർ ശ്രീമതി നാൻസി ആൻറണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ലോക്കൽ

മാനേജരും സാൻട്രോ മഠം മദർ സുപ്പീരിയർ മായ സിസ്റ്റർ സിദ്ധി ആശംസകൾ നേരുകയും സിഎംസി

Nirmala Province നൽകിവരുന്ന Chavara Euphrasia സ്കോളർഷിപ്പുകൾ വിദ്യാർത്ഥിനികൾക്ക്

നൽകുകയും ചെയ്തു. റാങ്ക് ജേതാവ് ശിശിര ജോയ് തന്റെ വിജയത്തിൻറെ സന്തോഷം വേദിയിൽ പങ്കുവെച്ചു.

Full A+ നേടിയ ലെനാ ജോസഫ് തങ്ങളുടെ നന്ദി പ്രകടിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും

ശ്രീമതി സിജിൽ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

പുതിയ അധ്യായന വർഷത്തേക്കുള്ള PTA Executive Members ൻ്റെ തെരഞ്ഞെടുപ്പ്

ഉണ്ടായിരുന്നു.PTA പ്രസിഡണ്ടായി ശ്രീ ഷൈൻ എം കെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

School Parliament Election

2023-2024... അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂൺ

23 ന് വ്യാഴാഴ്ച നടത്തുകയുണ്ടായി. അതിന് മുന്നോടിയായി ബഹുമാനപ്പെട്ട

ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ഗ്രെ യ്സ് സ്ക്കൂൾ പാർലമെൻറ് ഇലക്ഷൻ

നടത്തുന്നതിനെക്കുറിച്ച് അറിയിപ്പ് നൽകി. ജൂൺ 20 ന് 9 ,10 ക്ലാസുകളിലെ

പ്രതിനിധികൾ_ സ്കൂൾ ലീഡർ, സ്കൂൾ അസിസ്റ്റൻറ് ലീഡർ എന്നീ സ്ഥാനത്തേക്ക്

മത്സരിക്കുന്നതിനായി നാമം നിർദ്ദേശിക പത്രിക ഹെഡ്മിസ്റ്റസിന് സമർപ്പിച്ചു. ജൂൺ

21 ന് നാമനിർദേശിക പ്രതിക പിൻവലിക്കുന്നതിനുള്ള അവസരവും നൽകി. ജൂൺ

22 ന് സ്ഥാനാർത്ഥികൾ സ്വയം പരിചയപ്പെടുത്തുകയും പ്രചരണം നടത്തുകയും ചെയ്തു.

ജൂൺ 22 ന് ബാലറ്റ് പേപ്പർ ഉപയോഗിച്ച് 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ

കുട്ടികൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നന്ദന

ബ്രിജേഷ് ..(Prime minister) അസിസ്റ്റൻറ് ലീഡർ സ്ഥാനത്തേക്ക് കൃഷ്ണ

ബിജേഷ് (chief minister)എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അന്ന് തന്നെ 5 മുതൽ

10 വരെയുള്ള ക്ലാസുകളിലെ പ്രതിനിധികളിൽ നിന്ന് സ്കൂൾ പാർലമെൻറിലെ

മിനിസ്റ്റേഴ്സിനെയും തിരഞ്ഞെടുത്തു. ജൂൺ 26 തിങ്കളാഴ്ച സ്കൂൾ പാർലമെൻറ്

അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഹെഡ്മിസ്ട്രസ് സി. മരിയഗ്രേസി ന്റെയും

സോഷ്യൽ സയൻസ് അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച്

നടത്തുകയുണ്ടായി. തുടർന്ന് ഹെഡ്മിസ്ട്രസ് അവരുടെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ച

അവരെ അഭിനന്ദിച്ചു.

തിരുഹൃദയ തിരുന്നാൾ

ജൂൺമാസം ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ട

മാസമാണ് . ജൂൺ 16 ന് ഈ മാസം ഈശോയുടെ തിരുഹൃദയ തിരുനാൾ

ആഘോഷിച്ചു. ഈശോയുടെ തിരുഹൃദയത്തിന്റെ രൂപം പൂക്കളും തിരികളും വെച്ച്

അലങ്കരിച്ചു. ഇടവക വികാരി ഫാദർ സനോജ് അറങ്ങാശെരിയുടെ കർമികത്വ ത്തിൽ

ഓരോ ക്ലാസും വിദ്യാലയം മുഴുവനും വെഞ്ചിരിച്ച് തിരുഹൃദയ പ്രതിഷ്ഠ പുതുക്കി പ്രാർത്ഥിച്ചു.

സ്കൂൾ അന്തരീക്ഷം മുഴുവൻ പ്രാർത്ഥനാ നിർഭരമായിരുന്നു. ഈശോയുടെ

തിരുഹൃദയമേ.. അങ്ങേ ഹൃദയ ശാന്തതയും എളിമയും ഞങ്ങൾക്ക് നൽകണമേ എന്ന്

എല്ലാവരും പ്രാർത്ഥിച്ചു. എല്ലാ അധ്യാപകരും ചേർന്ന് ഇടവക വികാരിയെ തിരുഹൃദയ

തിരുനാൾ ആശംസകൾ അറിയിച്ചു.

ആരോഗ്യ ബോധവൽക്കരണ ക്ലാസ്

27/06/2023 ചൂണ്ടൽ സെൻറ് ജോസഫ് ആശുപത്രിയിലെ nursing വിദ്യാർത്ഥിനികളുടെ

നേതൃത്വത്തിൽ സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ

ഗ്രെയ് സ് അധ്യക്ഷപദം അലങ്കരിച്ചു. നിത്യജീവിതത്തിൽ നല്ല ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതിനുള്ള

മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല എന്നും യോഗ ചെയ്യുക നന്നായി ഉറങ്ങുക

തുടങ്ങിയ ഗുഡ് ഹാബിറ്റ്സ് വളർത്തിയെടുക്കണമെന്ന് ഉദ്ബോധിപ്പിച്ചു.ജങ്ക് ഫുഡ് ഒഴിവാക്കി നല്ല ആരോഗ്യം

വാർത്തെടുക്കാൻ ഉപദേശിച്ചു. നാടക രൂപത്തിലും നൃത്തരൂപത്തിലും നല്ല ആരോഗ്യം എങ്ങനെ നിലനിർത്താം

എന്ന് ഹൃദ്യമായി അവതരിപ്പിച്ചു. മദ്യം മയക്കുമരുന്ന് മുതലായവയുടെ ദുരുപയോഗവും ഇതിൻ്റെ പ്രത്യാഘാതവും

ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചു. പ്രോത്സാഹന സമ്മാനങ്ങൾ നൽകി കുട്ടികളെ അഭിനന്ദിച്ചു.

2021 - 22

PTA പ്രൊജക്റ്റ് "ജ്വലനം"

ധാർമ്മിക മൂല്യങ്ങൾ , പൗരാവകാശങ്ങളെ കുറിച്ചുള്ള അറിവ്, തുടങ്ങിയ മേഖലകളിൽ കുട്ടികളെ കൂടുതൽ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യം ലക്‌ഷ്യം വച്ചുകൊണ്ടാണ് ഈ ഒരു പദ്ധതി രൂപീകരിച്ചിട്ടുള്ളത്.

ഡിജിറ്റൽ ലൈബ്രറി

എല്ലാ വിദ്യാർഥിനികൾക്കും സ്മാർട്ട് ഫോൺ സംലഭ്യത.

മറ്റ് പ്രവർത്തനങ്ങൾ

  • പ്രളയം, കോവിഡ് കാലഘട്ടത്തിൽ നിർധനരായ വിദ്യാർഥിനികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നു.
  • പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന് മാതൃകയായി - തുണി സഞ്ചി
  • ഉജ്ജീവന പദ്ധതി - അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും തുല്യ പങ്കാളിത്തത്തിൽ സ്മാർട്ട് ഫോൺ ലഭ്യത.

നേത്ര പരിശോധന ക്യാമ്പ്

  • പി. ടി . എ മീറ്റിംഗ് സംഘടിപ്പിച്ചു.- ഫാമിലി കൗൺസിലിംഗ്.