ഭൗതികസൗകര്യങ്ങൾ

ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ. സയൻസ്,കോമേഴ്സ്(2 batches),കംപ്യൂട്ട ർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത് ഥികളുടെ പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്.A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 30 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃതക്ലാസ്സ്,സയൻസ് ലാബോറട്ടറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ട ർ ലാബ്,,ലൈബ്രറി, ഓഫീസ് മുറി,സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A,M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യ മാക്കി കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.കുടിവെളളസൌകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യ കരമായ പ്രാഥമികസൌകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്.

നിലവിലെ അവസ്ഥാ വിശകലനം

ഭൗതികം

  • ക്ലാസ്സ് മുറികൾ, ചുറ്റുമതിൽ, കളിസ്ഥലം,വിവിധ ലാബുകൾ, പാചകപ്പുര, ഊട്ടുപുര, ജലശുദ്ധീകരണ ഉപാധികൾ, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
  • പച്ചക്കറിത്തോട്ടം, പൂന്തോട്ടം, മഴക്കുഴി, പക്ഷിക്കൂട്, വിവിധ ഉദ്യാനങ്ങൾ, ചെറിയ വനം, കുളം തുടങ്ങി പ്രകൃതിക്കിണങ്ങിയ വിദ്യാലയം ലഭിച്ച സാഹചര്യങ്ങൾക്കനുസരിച്ച് ഒരുങ്ങിക്കഴിഞ്ഞു.
  • വിദ്യാലയാന്തരീക്ഷവും ചുറ്റുപാടുകളും കൂടുതൽ സുരക്ഷിതമാക്കുന്നതിനു വേണ്ടി ക്യാമറകൾ സ്ഥാപിച്ചു .
  • ലഭിച്ച ധനസഹായം ഉപയോഗിച്ച് ഹൈസ്ക്കൂളിൽ 2 ക്ലാസ്സുമുറികളിലും ഹയ൪സെക്കകണ്ടറി വിഭാഗത്തിൽ 2 ക്ലാസ്സുമുറികളിലും എൽ. സി. ഡി. പ്രെജക്ടർ ഘടിപ്പിച്ചു.
  • ഐ ടി@സ്കൂളിൽ നിന്ന് ലഭിച്ച 7 റാസ്പ്ബെറി പൈകളും ഇലക്ട്രോണിക്സ് കിറ്റുകളും നിരന്തരം ഉപയോഗിച്ചു വരുന്നു.
  • കിണ൪ റീചാ൪ജ്ജ് ചെയ്ത് വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തി.

അക്കാദമികം

  • വിദ്യാർത്ഥിനികളുടെ വർദ്ധനക്കനുസരിച്ച് പഠന പുരോഗതിയിലും ഒട്ടും പുറകിലല്ല. വിവിധ മത്സരപരീക്ഷകൾ, സ്കോളർ‍ഷിപ്പുകൾ എന്നിവ ഇവിടുത്തെ വിദ്യാർത്ഥിനികളെ തേടിയെത്തുകയെന്നത് ഈ ചെറുപുഷ്പവിദ്യാലയത്തിന്റെ പാരമ്പര്യ൦ തന്നെയാണ്. അതിനായി അദ്ധ്യാപകരെ നിരന്തരം ശക്തിപ്പെടുത്താൻ എല്ലാ വിധത്തിലും മാനേജ്മെന്റ് സഹായിക്കുന്നു.
  • ക്വിസ്സിങ്ങിലൂടെ കുട്ടികളെ എങ്ങനെ വളർത്താമെന്നുള്ള പ്രവർത്തന സെമിനാറുകളിൽ എല്ലാ അദ്ധ്യാപകരും ഉത്സാഹത്തോടെ പങ്കെടുത്തു.
  • വിവരസാങ്കേതിക വിദ്യയിൽ അദ്ധ്യാപകർക്ക് അറിവ് പകർന്നു നൽകുന്നതിനായി വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചുവരുന്നു.
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പഠന ക്ലാസ്സുകൾ ഒരുക്കിയിട്ടുണ്ട്.
  • സാമൂഹിക പരിജ്ഞാനം കുട്ടികളിൽ വളർന്നു വരുവാനും സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ കുട്ടികളെ ഉയർത്താനുമായി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ (ഗൈഡിംഗ് യൂണിറ്റ്, ജൂനിയർ റെഡ്ക്രോസ്, പരിസ്ഥിതി ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി, റോഡ് സേഫ്റ്റി, പ്രവൃത്തിപരിചയ ക്ലബ് തുടങ്ങിയവ) പരിശ്രമിക്കുന്നു.
  • വിദ്യാർത്ഥിനികൾ വ്യക്തിപരമായും സംഘാതമായും ഒരുങ്ങി കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ പറ്റി സെമിനാർ അവതരിപ്പിച്ച് പരസ്പര൦ ബോധവത്കരണം നടത്തുന്നു.
  • എല്ലാ മാസവും ക്ലാസ്സ് പി ടി എ കൾ, വിവിധ മെഡിക്കൽ ക്യാമ്പുകൾ, ബോധ വൽക്കരണ സെമിനാറുകൾ എന്നിവ നടത്തിക്കൊണ്ടിരിക്കുന്നു.
  • എല്ലാ ക്ലാസ്സുകളിലും പഠനയാത്രകൾ, നിരന്തരവിലയിരുത്തലുകൾ എന്നിവ നടത്തി പാഠ്യോതരപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു.
  • വിവിധ സ്കോളർ‍ഷിപ്പുകളിൽ പങ്കെടുക്കാൻ പ്രോത്സാഹനം നൽകി മികവിലേക്കുയർത്തുന്നു.
  • എല്ലാ ആഴ്ചയിലും ഓരോ ക്ലാസ്സിലും കലാ സാഹിത്യാഭിരുചികൾ വളർത്തുന്നതിനായി സർഗ്ഗവേളകൾ ഒരുക്കിയിട്ടുണ്ട്.
  • അദ്ധ്യാപനത്തിൽ കാലത്തിനനുസരിച്ചുള്ള മികവുകൾ നേടാൻ ബദ്ധശ്രദ്ധരായി നീങ്ങുന്നു.
  • പൊതു വിജ്ഞാനം വള൪ത്താൻ മാസത്തിലൊരിക്കൽ ക്വിസ്സിംഗ് നടത്തുന്നു.
  • എല്ലാവരും Computer, Projector ഉപയോഗിക്കാൻ മികവ് നേടുന്നു.