എൽ എഫ് സി എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും

പരിസ്ഥിതിയും ശുചിത്വവും


നമ്മുടെ നാട് ഇപ്പോഴും പിന്നെ ഭാവിയിലും അഭിമുഖീകരിക്കാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളും അതിനുവേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചും ഞാൻ വായിച്ചറിഞ്ഞ കാര്യങ്ങൾ ചുരുക്കി എഴുതി ചേർക്കുന്നു.

മാലിന്യകേരളം:- കേരളം ഒരു ദിവസം പുറംതള്ളുന്നത് ഉദ്ദേശ്യം 10000 ടൺ മാലിന്യം. ഏതെങ്കിലും രീതിയിൽ സംസ്കരിക്കപ്പെടുന്നത് പരമാവധി 5000 ടൺ മാത്രം. ബാക്കി 5000 ടൺ മാലിന്യം കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള തീക്കൊള്ളികളാണ് നാം ഇങ്ങനെ വലിച്ചെറിയുന്നത്. മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
* പ്ലാസ്റ്റിക് കവറുകളും മറ്റും ഉപയോഗിക്കുന്നത് കഴിവതും കുറയ്ക്കുക.
* മാലിന്യങ്ങൾ വലിച്ചെറിയാതെ സംസ്കരിക്കേണ്ട രീതിയിൽ സംസ്കരിക്കുക.
* വൻ നഗരങ്ങളിൽ നിന്നുള്ള ഓടജലം,മത്സ്യ ഫാമുകളിൽ നിന്നുള്ള പുറംതള്ളൽ തുടങ്ങി പ്ലാസ്റ്റിക് വരെയുള്ള മാലിന്യങ്ങൾ നദികളിലും സമുദ്രങ്ങളിലും വലിച്ചെറിയാതിരിക്കുക.
*കേരളത്തിലെ 80 ശതമാനം കിണറും മലിനം എന്നാണ് സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ധവള പത്രത്തിലെ കണക്ക്. വിസർജ്യവസ്തുക്കളിൽ കാണുന്ന ബാക്ടീരിയകൾ ആണ് കിണറുകളിൽ നിറഞ്ഞിരിക്കുന്നത്. കിണറുകൾ വലയിട്ടു മൂടുക. ക്ലോറിൻ ഉപയോഗിച്ച് കിണർ ഇടയ്ക്കിടെ ശുദ്ധിയാക്കുക. കുളിമുറി, കക്കൂസ് എന്നിവ കിണറിനു സമീപം സ്ഥാപിക്കാതിരിക്കുക.
*വായുമലിനീകരണം:- വാഹനങ്ങൾ, നിരത്തിലെ പൊടിപടലങ്ങൾ, മാലിന്യങ്ങൾ കത്തിച്ചുള്ള മലിനീകരണം എന്നിവയാണ് വായു മലിനീകരണത്തിന് പ്രധാന കാരണം. മാലിന്യങ്ങൾ സംസ്കരിക്കേണ്ട രീതിയിൽ സംസ്കരിക്കുക.
*വയലുകളും തണ്ണീർത്തടങ്ങളും നികത്താതിരിക്കു. ആവാസവ്യവസ്ഥകളിൽ ഒന്നായ തണ്ണീർത്തടങ്ങളിൽ 49 ശതമാനത്തിന്റെ കുറവുണ്ടായി.
*കേരളത്തിൽ വന നാശം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. 3000 ഹെക്ടർ കാട് കാട്ടുതീ മൂലം നശിക്കുന്നു. പക്ഷികളും വന്യജീവികളും മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് വ്യാപകമായി.

അനിഘ പി എ
3 A എൽ എഫ് സി എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം