മഴ മഴ മഴ മഴ മഴത്തുള്ളി
മലർ പോൽ പൊഴിയും മഴത്തുള്ളി
മഴയിൽ കാടിൻ ചന്തം കൂടുന്നു
പുഴയിൽ വെള്ളം നിറയുന്നു
ഇളമാനുകൾ ഇളകിയാടുന്നു
മയിലുകൾ പീലി വിരിക്കുന്നു
മഴത്തുള്ളികൾ മുത്തായ് വീഴുമ്പോൾ
ഇലകൾ നൃത്തം ചെയ്യുന്നു .
കാക്കകൾ കുളിച്ചു രസിക്കുന്നു
മീനുകൾ തുള്ളിച്ചാടുന്നു
പോക്രോം പോക്രോം തവളകൾ
അങ്ങിങ്ങായ് ചാടിനടക്കുന്നു
വെയിലും പോയി ക്ഷീണോം മാറി
എല്ലാവർക്കും മഴ കിട്ടി
മഴ മഴ മഴ മഴ മഴത്തുള്ളി
കുംഭത്തിലെ മഴത്തുള്ളി