കൊറോണ
മനുഷ്യ മനസുകളിൽ ആകുലതയുടെയും ഭീതി യുടെ യും പ്രതിരൂപമായി മാറുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലോകം മുഴുവൻ വ്യപിക്കുകയും ചെയ്ത ഒരു മഹാമാരിയാണ് കൊറോണ വൈറസ്. മാനുഷിക സങ്കല്പങ്ങളെയും രാഷ്ട്ര സ്വപ്നങ്ങളെയും തകർത്തെറിഞ്ഞുകൊണ്ടു കൊറോണ ലോകത്തെ വിഴുങ്ങുവാൻ തുടങ്ങിയിരിക്കുന്നു.ദൈവകരുണയ്ക്കായി തീഷ്ണമായി പ്രാർത്ഥിക്കുകയും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകുകയും ആണ് ഈ ഘട്ടത്തിൽ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗത്തിൽ പടരുന്ന ഈ രോഗം മനുഷ്യരെ ഭീതിയുടെ ഉന്നതത്തിലേക്ക് എത്തിക്കുന്നു. കിരീടത്തി നു ഒത്തവണ്ണം വളരെ മനോഹരമായ ആകൃതിയാണ് കോറോണയുടേത്. ദുരന്തം വിതയ്ക്കുന്ന പകർച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും മനുഷ്യരാശിക്ക് പുതുമയുള്ളതല്ല. എന്നാൽ അതിരൂക്ഷമായ വൈറസ് വ്യാപനം ആദ്യമാണെന്നിരിക്കെ ശക്തമായ പ്രതിരോധം ഇതിനെതിരെ മാനവിക ജനത കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്.
നിരപരാധികളെ കൊന്നൊടുക്കി നേടിയെടുത്തു യുദ്ധ വിജയങ്ങൾ, ലോകം മുഴുവൻ നശിപ്പിക്കാൻ കഴിവുള്ള ആണവശക്തി ഇവയൊന്നും സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഉപകരിക്കില്ല എന്ന് ലോകരാഷ്ട്രങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ല് ഇന്ന് കൊറോണയ്ക്ക് മുകളിൽ വിമാനം പോലും പറക്കില്ല എന്നായി. രാജ്യാന്തര വ്യവസായങ്ങളും ചെറുകിട വിപണികളും ഇന്ന് നിശ്ചലമായി കിടക്കുകയാണ്. സദാസമയവും തിരക്കൊഴിയാത്ത വൻനഗരങ്ങൾ പോലും ഇന്ന് കൊറോണയ്ക്ക് മുൻപിൽ നിശ്ചലമാകുന്നു. സ്വന്തം സുരക്ഷപോലും മറന്ന് മനുഷ്യ ജീവൻ രക്ഷിക്കാനായി അഹോരാത്രം യത്നിക്കുന്ന മെഡിക്കൽ പ്രവർത്തകരായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, പോലീസ് സേന തുടങ്ങി മികച്ച ഭരണകർത്താക്കൾ എന്നിവരും മനുഷ്യസ്നേഹത്തിന്റെയും ഐക്യത്തിന്റെയും ശരിയായ നിർവ്വചനം ഒരിക്കൽ കൂടി നമ്മെ കാണിച്ചു തന്നു കൊണ്ടിരിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ ആണ് ബ്രേക്ക് ദി ചെയിൻ. കൊറോണ വൈറസ് ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ് . മനുഷ്യശരീരത്തിൽ കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തിലാണ്. കൊറോണ വൈറസ് നെതിരെ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനാണ് mRNA-1273. കലബുറഗി, കർണാടക എന്നീ സ്ഥലങ്ങളിലാണ് ഇന്ത്യയിൽ ആദ്യ കോവിഡ് സ്കൂളുകൾക്ക് മരണം റിപ്പോർട്ട് ചെയ്തത്. യുഎസിലെ കാലിഫോർണിയയിൽ കൊറോണ എന്ന് പേരുള്ള ഒരു നഗരവും ഉണ്ട്. കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30ന് സ്ഥിരീകരിച്ചു. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 12ന് ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ബാധ നിയന്ത്രണം വിധേയമാക്കുക എളുപ്പമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ന് ലോകം മുഴുവൻ ഈ മഹാമാരിയിൽ പെട്ട് നിലവിളിക്കുകയാണ്. സാങ്കേതികവിദ്യകളും ശാസ്ത്രങ്ങളും കൊറോണയ്ക്ക് മുമ്പിൽ തോറ്റു മടങ്ങുന്നു. സമ്പർക്കത്തിലൂടെ വളരെ പെട്ടെന്ന് പടർന്നുപിടിക്കുന്ന ഈ രോഗത്തെ ചെറുക്കാൻ നമുക്ക് കഴിയും. ഇത്തരം സാഹചര്യങ്ങളിൽ കൊറോണ എന്ന മാരക വൈറസിനെ പ്രതിരോധിക്കാനുള്ള മുൻകരുതലെടുക്കാം. മറ്റുള്ളവരുമായുള്ള അധിക സമ്പർക്കം ഒഴിവാക്കി വീട്ടിലിരുന്ന് കൊറോണ യോട് പൊരുതാം. കൊറോണ യെ പ്രതിരോധിക്കുക എന്നത് നമ്മുടെ , ഓരോരുത്തരുടെയും കടമയാണ്. അതിനായി നമുക്ക് പ്രയത്നിക്കാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|