എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/നാടോടി വിജ്ഞാനകോശം

               കേരളത്തിൻറെ തെക്കേ അറ്റത്തെ കുളത്തൂർ ,ചെങ്കൽ,പാറശ്ശാല എന്നീ പഞ്ചായത്തുകൾക്ക് പുറമെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒരു ഗ്രാമപഞ്ചായത്തുകൂടിയാണ് കാരോട് ഗ്രാമപഞ്ചായത്ത്.പഴയ തിരുവിതാംകൂറിൻറെ ഭാഗമായിരുന്നതും എന്നാൽ ഇന്ന് തമിഴ്നാടിൻറെ ഭാഗവുമായ കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് ടൗൺ പഞ്ചായത്തുമാണ് അതിർത്തി പങ്കിടുന്നത് 


               ഭാഷയ്ക്കും ജാതിക്കും മതത്തിനും അതീതമായി മതസൗഹാർദ്ദവും അതിലുപരി മാനവസൗഹാർദ്ദവും നിലനിൽക്കുന്ന നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണിത് .പല മതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെ ഇടതൂർന്ന് കാണാമെന്നതുപോലെതന്നെയാണ് അവരുടെ വീടുകളും .ഹിന്ദുവും,ക്രിസ്ത്യാനിയും,മുസ്ലിമും,സഹോദരങ്ങളായി ജീവിക്കുന്ന ഒരു പ്രദേശമാണ് കാരോട്. വർഗ്ഗീയമായ ഒരു സംഘർഷവും ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല