എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ്/2024-25
എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട
ലക്ഷ്മീ വിലാസം ഹൈസ്കൂൾ, പോത്തൻകോട് കൃഷി ഓഫീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട എന്ന കാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന 10 O യിൽ പഠിയ്ക്കുന്ന ആൽബിൻ വിനോദ് തൻ്റെ വീട്ടിൽ കൃഷി ചെയ്ത കുമിൾ പ്രഥമാധ്യാപിക അനീഷ് ജ്യോതി ടീച്ചറിന് നൽകി ഉദ്ഘാടന വില്പന നിർവഹിച്ചു. തുടർന്ന്
ആൽബിൻ വിനോദിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ LVHS ലെ പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി, ആൽബിൻ്റെ ക്ലാസ് ടീച്ചർ പ്രിയ, ബിനു ടീച്ചർ ഇവർ വാങ്ങി. ഈ പദ്ധതിയുടെ ഭാഗമായി വിത്ത്, തൈകൾ, ക്ലാസ് ഇവ പൂർണമായും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. കുട്ടികർഷകർക്ക് അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന തുക അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിയ്ക്കാൻ തക്ക രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച്
സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകിക്കൊണ്ട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കമായി.
മാതൃഭൂമി സീഡിൻ്റെ സീസൺ വാച്ച് പ്രോജക്ട് മാനേജർ നിസാർ ക്ലാസ് നയിച്ചു.
എക്സിക്യൂട്ടിവ് സോഷ്യൽ ഇൻഷേറ്റീവ് ആയ അർജുൻ എം.പി ,
ലക്ഷ്മീ വിലാസം ഹൈസ്കൂൾ സീഡ് കോഡിനേറ്റർ രാഹുൽ പി , സീഡ് ക്ലബിലെ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സീസൺ വാച്ച് പ്രോജക്ട് മാനേജർ നിസാർ സീസ് ക്ലബിലെ വിദ്യാർത്ഥികൾക്ക് ഔഷധതൈകൾ വിതരണം ചെയ്തു.
വിളവെടുപ്പ്
ലക്ഷ്‌മീ വിലാസം ഹൈസ്കൂളിൽ ഈ അധ്യയന വർഷത്തിലെ വിളവെടുപ്പ് തുടങ്ങി . 250 ഗ്രോബാഗുകളിൽ മുളക്, വെണ്ട, പയറ് തുടങ്ങി പത്തോളം ഇനം പച്ചക്കറി ചെടികളാണ് ഉള്ളത്. EEP പ്രോജക്ട് തുകയും PTA ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഇറിഗേഷൻ സൗകര്യത്തോടെ ആണ് ഇവിടെ പച്ചക്കറി കൃഷി ചെയ്തിരിയ്ക്കുന്നത്
പരിസ്ഥിതി ദിനം
ലക്ഷ്മീവിലാസം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് നടന്ന ചടങ്ങിൽ വരിക്കപ്ലാവിൽ തൈ സ്കൂൾ അങ്കണത്തിൽ നടുകയും
പച്ചക്കറിത്തോട്ടത്തിൽ നിന്ന് വിളവെടുപ്പും വില്പനയും നടക്കുകയും പുതിയ പച്ചക്കറി തൈകൾ നടുകയും ചെയ്തു. പ്രഥമാധ്യാപികയും PTA പ്രസിഡൻ്റ് ശ്രീ MA ഉറൂബും ഡെപ്യൂട്ടി എച്ച് എം ശ്രീമാൻ രാജീവും
പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി അനിത,
സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ഷാഹിദ, ശശികല
വാർഡ് മെമ്പർമാരായ ബിന്ദു സത്യൻ, ബീന, പോത്തൻകോട് കൃഷി ഓഫീസർ ശ്രീ. സുനൽ, കൃഷി ഉദ്യോഗസ്ഥരായ അനിൽകുമാർ, ശാലിനി , സൗമ്യ എന്നിവരും പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി യും പരിസ്ഥിതി ക്ലബ് അധ്യാപക അംഗങ്ങളായ വിനീത, ഷൈന, സുലീഷ്, ഫർസാന ബിജുലാൽ, Dr ഹരികൃഷ്ണൻ ഇവരും പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും പങ്കെടുത്തു