എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ സാരമേയ സ്മരണ.
സാരമേയ സ്മരണ
8 - 4 - 2020. വൈകിട്ട് 4 മണിയോട് കൂടി 2 പട്ടി കുഞ്ഞുങ്ങൾ എൻ്റെ വീട്ടുമുറ്റത്ത് വന്ന. ആദ്യം കണ്ടത് എൻ്റെ 4 വയസുകാരി അനുജത്തി യാണ് അവൾക്ക് പൂച്ചയെ യും. പട്ടികളെയും നല്ല ഇഷ്ടമാണ് ഉടൻ അച്ഛൻ പറഞ്ഞു ബിസ്ക്കറ്റ് എടുത്ത് വാ വിശന്നിട്ടായിരിക്കും അവർക്ക് കൊടുക്കാം അങ്ങനെ കൊടുത്ത് കൊണ്ട് ഇരുന്നപ്പോൾ അമ്മ വന്നു പറഞ്ഞു അയ്യോ ഇവിടെ കിടത്തരുത് ഓടിച്ച് വിടണം എന്ന് കരണം. പട്ടിയെ ഹറാമായി കാണുന്ന ഹൗസ്സ് ഓണറുടെ വീട്ടിൽ വാടകയക്കാണ് നമ്മൾ താമസിക്കുന്നത്. പട്ടിയെ ഹറാമായി കാണാൻ കാരണം അവരുടെ ത്ത ചാരപ്രകാരം മലങ്ക് വരുന്ന സമയം പട്ടികളെ കാണാൻ പാടില്ല. ഇങ്ങനെയുള്ള ടത്ത് താമസിപ്പിച്ചാൽ ഞങ്ങളെ ഇറക്കി വിടും എന്ന് അമ്മ പറഞ്ഞു ഉടൻ തന്നെ അച്ഛൻ ഒരു വടി എടുത്ത് അവയെ ഓടിക്കാൻ ശ്രമിച്ചു ഇതു കണ്ട ഞാൻ അച്ഛ് നോട് പറഞ്ഞു ആ പട്ടി കുഞ്ഞുകൾ ഞാനും അനുജത്തിയും ആണെന്ന് കരുതി അടിക്കരുത് എന്ന് പറഞ്ഞു വിഷമം തോന്നിയ അച്ഛൻ വടികളഞ്ഞിട്ട് ഒരു കപ്പ് വെളം എടുത്ത് പുറത്ത് ഴെിച്ച് ഓടിച്ചു വിട്ടു അന്ന് രാത്രി വീണ്ടും പട്ടി കുഞ്ഞുങ്ങൾ വന്ന് അച്ഛൻ്റെ വണ്ടിയുടെ അടിയിൽ കിടന്നു രാത്രി ഞങ്ങൾ ഓടിച്ചില്ല രാവിലെ 5 മണിക്ക്അച്ഛൻ walking ന് പോയ ശേഷം ഡോർ അടക്കാൻ വന്ന അമ്മ കണ്ടത് ഓണറും ഭാര്യയും ചേർന്ന് കല്ല് എറിഞ്ഞ് ഓടിക്കൂന്നതാണ് വേദന കൊണ്ട് വിളിക്കുന്നത് കേട്ട് ഞങ്ങളും ഉണർന്ന് മനസിന് നല്ല വിഷമം ഉണ്ടായി. അന്നേ ദിവസം വിശക്കും ബോൾ ഒന്നുരണ്ട് തവണ വീടിൻ്റെ മുറ്റത്ത് വന്ന.ഓണറും കുടുബവും കാണാതെ ഓടിച്ചു വിട്ടു ഞങ്ങൾ വൈകിട്ട് 4 മണിയോടെ ഓണർ ഒരു വടി കൊണ്ട് പട്ടി കുഞ്ഞുങ്ങളെ തല്ലി ഞങ്ങളുടെ മുന്നിൽ വച്ച് ആയിരുന്നു എൻ്റെ 4വയസുകാരി അനുജത്തി കരഞ്ഞുകൊണ്ട് ബാപ്പചി അടിക്കരുതെ എന്ന് വിളിച്ച് പറഞ്ഞിട്ടും കേൾക്കാതെ അവളുടെ മുന്നിൽ വച്ച് തന്നെ രണ്ട് കുഞ്ഞിനെയുംഅടിച്ചു കൊന്നു ഞങ്ങൾ രണ്ടു പേരും അമ്മയും കരഞ്ഞുശേഷം മൺവെട്ടി കൊണ്ട് കുഴിച്ചുമൂടാൻ വന്നപ്പോൾ ഒരു കുഞ്ഞിന് ജീവൻ ഉണ്ടായിരുന്നു. ജീവനുണ്ടായിരുന്ന പട്ടി കുഞ്ഞിനെ അടുത്ത ദിവസം രാവിലെ ഒരു ആൾ വന്നു ചാക്കിൽ എടുത്ത് കൊണ്ട് പോയി കുറച്ചു കഴിഞ്ഞു ഞങ്ങളോട് വിട് മാറാൻ ആവശ്യപെട്ടു ഈ ലോക്ക് ഡൗൻ സമയത്ത് ഒരു ദയവ് തോന്നാത്ത ആൾ ഇങ്ങനെ ചെയ്യും എന്ന് നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഞങ്ങൾ ആ ഒരു പട്ടി കുഞ്ഞിനെ കൊല്ലാൻ കൊടുക്കുമായിരുന്നില്ല . മുഖ്യമന്ത്രി തെരുവുപട്ടികൾക്ക് ആഹാരം കൊടുക്കണം എന്ന് പറയുന്ന സമയത്താണ് ഈ പട്ടി കുഞ്ഞിനെ കൊന്നത .എനിക്കും, അനുജത്തിക്കും, അചഛനും, അമ്മയ്ക്കും ഈ ലോക്ക് ഡൗൻ ദിവസങ്ങൾ ദു:ഖദിവസങ്ങൾ ആണ് നല്ല ദുഃഖത്തോടെ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കഥ |