പള്ളിക്കൂടമില്ലാതെ നിൽക്കുന്നുഞാൻഈ ഭവനത്തിൽ.
പള്ളിയുമില്ലാത്ത കാലത്താണിന്നു നമ്മൾ.
എത്രയെത്ര സൗഹൃദം പങ്കിട്ടനാളുകൾ മാഞ്ഞപോലെ.
എത്രയെത്ര കാലം നമ്മൾ കാത്തിരിക്കണമാദിനങ്ങൾക്കായി.
വിദ്യതൻ മടിത്തട്ടിൽ കിടന്നുറങ്ങുബോളറിഞ്ഞീലാ-
വിദ്യയെ നമ്മൾ കാത്തിരിക്കുന്ന കാലം വരുമെന്ന്.
കരളിലെ പുഷ്പ്പങ്ങളിന്നു നിഴലുകൾ മാത്രമായി.
കനിയണെ നാഥാ, പുഷ്പ്പിക്കട്ടെ നമ്മളെന്നും.
കാണണം എനിക്കെന്റെ കൂട്ടുകാരെയെപ്പോഴും.
കാണുവാൻ കൊതിക്കുന്നു വർണ്ണശലഭങ്ങളെ.
രോഗവും മാറും, ലോകവും മാറും, കാലവും മാറും, കർമ്മവും മാറും.
ശകടങ്ങൾ ഓടും പാതകൾ തോറും, തിരക്കുകളേറും തിരികെ നാം എത്തും.
പള്ളിക്കൂടത്തിൽ നാം ഒത്തുചേരും വിധൂരമല്ലദിനം.
വരിക വരിക കൂട്ടുകാരെ നമുക്കൊന്നിച്ചു മുന്നേറിടാം.
തിരികെ നാം എത്തുമാ വിദ്യാലയത്തിൻ തിരുമുറ്റത്തെപ്പോഴും ഒത്തുകൂടാൻ.