എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/വെള്ളരിപ്രാവിന്റെ കൊറോണ ഭീതികൾ

വെള്ളരിപ്രാവിന്റെ കൊറോണ ഭീതികൾ

ഉലകം മുഴുവൻ ഉറ ക്കമാകും
കണ്ടുവോ നീ കുറേ വെള്ളരിപ്രാവുകൾ
കണ്ണുകൾ ചിമ്മാത്ത മാലാഖമാർ

കൂടില്ല കൂട്ടരില്ല ഇന്നവർക്കോ കൂട്ടിൽ
കുഞ്ഞിക്കിളികൾ തനിച്ച് മാത്രം

കൊള്ളപ്പനിയാൽ വിറങ്ങലിക്കും കുറെ
സഹജീവ ഹൃദയങ്ങൾ തഴുകിടുമ്പോൾ

ചിറകുകൾ ആത്മാക്കൾ ചേർത്ത് പിടിച്ചവർ
കണ്ണാൽ പരസ്പരം മന്ത്രിക്കുന്നു

ഉറങ്ങരുതൂ നീ സഖി നാമുറങ്ങീടുകിൽ ഉലകം
മുഴുവൻ ഉറക്കമാകും

മരണം വിതക്കുന്ന മഹാമാരി പെയ്യുന്ന അന്ത്യ-
ശ്വാസം കൊടുങ്കാറ്റായി പറക്കുന്നു

ആശ്രയമില്ലാതെ ആകാശ ഗർഭത്തിൽ
ആഴ്ന്നിറങ്ങുന്ന പ്രതീക്ഷകൾ മങ്ങുന്നു

കൺചിമ്മി നിൽക്കുന്ന നക്ഷത്രദീപങ്ങൾക്കപ്പുറ-
ത്തെങ്ങാനും ദൈവമുണ്ടോ ?

കൺചിമ്മി നിൽക്കുന്ന നക്ഷത്ര ദീപങ്ങൾക്കപ്പുറ-
ത്തെങ്ങാനും ഈശ്വരനുണ്ടോ ?

 

നിത്യശ്രീ എ എസ്സ്
5സി മാലയിൽ എൽ പിഎസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത