എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/അഹങ്കാരിയായ റോസാച്ചെടി
അഹങ്കാരിയായ റോസാച്ചെടി
ഒരിടത്ത് അനു എന്നൊരു കുട്ടിയുണ്ടായിരുന്നു. അവൾക്ക് ഭംഗിയുള്ള ഒരു പൂന്തോട്ടമുണ്ടായിരുന്നു. ഒരു ദിവസം അവൾ ആ പൂന്തോട്ടത്തിൽ ഒരു ചെമ്പരത്തിച്ചെടിയും ഒരു റോസാച്ചെടിയും നട്ടു. ആ ചെടികൾ വളർന്നു. രണ്ടിലും പൂക്കളുണ്ടായി. അവൾ എല്ലാ ദിവസവും റോസയ്ക്ക് വെള്ളം ഒഴിക്കുമായിരുന്നു. പക്ഷേ ചെമ്പരത്തിയെ അവൾ തിരിഞ്ഞു നോക്കിയില്ല. അങ്ങനെ റോസാച്ചെടിയ്‌ക്ക് അഹങ്കാരമായി. ഒരു ദിവസം റോസ ചെമ്പരത്തിയോടു പറഞ്ഞു- അനുവിന് എന്നെയാണ് ഇഷ്ടം. അവൾ എന്നും എന്നെ കാണാനാണ് വരുന്നത്. റോസ പറഞ്ഞത് അനുകേട്ടു. അവൾ പൂന്തോട്ടത്തിലേക്ക് ചെന്ന് റോസയിൽ നിന്ന് ഒരു പൂവ് പറിക്കാൻ ഒരുങ്ങി. എന്നാൽ റോസാച്ചെടി അങ്ങോട്ടും ഇങ്ങോട്ടും ആടിയതിനാൽ അനുവിന്റെ കൈയിൽ മുള്ള് കൊണ്ടു മുറിഞ്ഞുചോര വന്നു. ദേഷ്യം വന്ന അനു റോസാച്ചെടിയെ പിഴുതെറിഞ്ഞു.റോസാച്ചെടിയുടെ അഹങ്കാരം അതോടെ അവസാനിച്ചു
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |