എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ

ഐ ടി ക്ലബ്

 

വിവരസാങ്കേതിക വിദ്യ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ഐടി ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. ഐടി കോഡിനേറ്റർ ആയ സ്റ്റോഫി ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ മാസവും ഐടി ക്ലബ്ബ് കൂടുന്നു. ക്ലബ്ബ്  പ്രവർത്തനങ്ങൾ വളരെ മനോഹരമായി നടത്തുന്നതിന് ലീഡേഴ്‌സിന മെയിൻ ലീഡറായി ലക്ഷ്മി മേനോനെയും  അസിസ്റ്റന്റ് ആയി ആൻഡ്രിയെയും,  ഓരോ ക്ലാസിന്റെയും പ്രവർത്തനങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിന് 10-ാം തരത്തിലെ എയ്ഞ്ചൽ റോസിനെയും ഒമ്പതാം തരത്തിൽ അനോര ബിനോജിനെയും കണ്ടെത്തുകയുണ്ടായി .ഐ ടി എക്സിബിഷനിൽ മികവ് പുലർത്തിയവരെ എല്ലാ ദിവസവും പ്രത്യേക പരിശീലനം നൽകി ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു. 2022 അധ്യായന വർഷത്തിൽ ഹയർസെക്കൻഡറി വിഭാഗത്തെ പോലും കടന്നുകൊണ്ട് നമ്മുടെ എൽ എഫ് ഹൈസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി.

 



വർക്ക് എക്സ്പീരിയൻസ്

കുട്ടികളുടെ നൈസർഗ്ഗികമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ ബദ്ധശ്രദ്ധയാണ്.പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയ‍തലത്തിലും കുട്ടികൾ ഉന്നതമായ മികവ് പുലർത്തുന്നു എന്നതിൽ എൽ എഫ് എന്നും അഭിമാനിക്കുന്നു.മിക്കവാറും എല്ലാ വർഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും റവന്യൂ തലത്തിൽ ഒന്നാം സ്ഥാനം എൽ എഫ് ‍സ്ക്കൂൾ തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.

നേട്ടങ്ങൾ

  • റക്സിൻ വർക്കിൽ തുടർച്ചയായി നാലു വർഷവും ഒന്നാം സമ്മാനം നേടിയെടുക്കാൻ എൽ എഫിലെ പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തിൽ എൽ.എഫ്. സ്ക്കൂൾ‍ "ബെസ്റ്റ് ഹൈസ്കക്കൂൾ ഇൻ സ്റ്റേറ്റ് " എന്ന ബഹുമതി നേടി.
  • ചോക്ക് നിർമ്മാണം
  • ചന്ദനത്തിരി നിർമ്മാണം
  • ബാഡ്മിന്റണ് വല നിർമ്മാണം
  • പനയോല കൊണ്ടുള്ള ഉൽപന്നങ്ങൾ
  • ഫേബ്രിക് പെയ്ൻറിങ്ങ്
  • സ്റ്റഫ്‍‍‍ട് ടോയ്സ് ,
  • ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ടുള്ള ഉൽപന്നങ്ങൾ
  • പ്ലാസ്റ്റിക്ക് കെയിൻ വർക്ക്
  • റെക്സിൻ വർക്ക്
  • പേപ്പർ കൊണ്ടുള്ള പൂക്കൾ നിർമ്മാണം
  • തുടങ്ങിയ ഇനങ്ങൾക്ക് പ്രത്യേേക പരിശീലനം നൽകികൊണ്ടിരിക്കുന്നു.

പ്രവർത്തിപരിചയ ദിനം (ആഗസ്റ്റ് 22)

പ്രവർത്തിപരിചിതനമായ ഓഗസ്റ്റ് 22ന് കുട്ടികളുടെ പേപ്പർ കരകൗശല വസ്തുക്കൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവരികയും സമാഹരിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു പിന്നീട് കുട്ടികൾ തന്നെ നിർമ്മിച്ചു കൊണ്ടുവന്ന പട്ടംപറത്തിയത് ഈ ദിനത്തെ ഏറെ ശബളാബമാക്കി.

ഗാന്ധിദർശൻ

ഗാന്ധിദർശൻ ക്ലബ്ബ് റിപ്പോർട്ട്  2022-2023

ജൂൺ മാസം

ഗാന്ധിദർശൻ ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് അഞ്ച് ബി യിൽ വെച്ച് കൂടുകയുണ്ടായി. ശ്രീമതി മേരിലിൻ ടീച്ചറും അമിത ടീച്ചറും ഈ യോഗത്തിൽ പങ്കെടുത്തു. ടീച്ചർ എല്ലാം അംഗങ്ങളെയും സ്വാഗതം ചെയ്തു.ഗാന്ധിദർശൻ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ,പ്രവർത്തനരീതി, കുട്ടികൾ ശീലിക്കേണ്ടതായ ഗാന്ധിയൻ മൂല്യങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ വിശദമായി പ്രതിപാദിച്ചു. പിന്നീട് ക്ലബ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. എച്ച് എസ് വിഭാഗത്തിൽ നിന്നും പത്ത് എഫ് ലെ സ്മൈൽ റോസിനെ പ്രസിഡണ്ടായും സെക്രട്ടറിയായി 9 ഇ യിൽ നിന്ന് അൽറൈസ് ജപ്പി യേയും ജോയിന്റ് സെക്രട്ടറിയായി തനൂജ യെയും ട്രഷററായി ആൻ മരിയയേയും  തിരഞ്ഞെടുത്തു.യു പി വിഭാഗത്തിൽ നിന്ന് അനു പല്ലവി, ആർദ്ര, നയന , നൂറ എന്നിവരെയും തിരഞ്ഞെടുത്തു.1:00 മണിക്ക് യോഗം അവസാനിച്ചു.

 

ജൂലായ് മാസം

ഗാന്ധിദർശൻ ക്ലബ്ബിൻറെ രണ്ടാമത്തെ മീറ്റിംഗ് ജൂലൈ മാസത്തിൽ കൂടുകയുണ്ടായി.Club ക്ലബ് ഉദ്ഘാടനത്തിന് വേണ്ടിയുള്ള ആപ്തവാക്യം കണ്ടെത്തി. ഈ വർഷം ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ആഗസ്റ്റ് മാസത്തിൽ ഗാന്ധി മരം നേടണമെന്ന് ഓർമിപ്പിച്ചു. അതിനായി ഒരു ഫലവൃക്ഷതൈ കൊണ്ടുവരണമെന്ന് ടീച്ചർ പറഞ്ഞു. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം വളരെ നല്ല രീതിയിൽ നടത്തണമെന്നും കുട്ടികളെല്ലാവരും സഹകരിക്കണമെന്നും തീരുമാനിച്ചു. റാലിയിൽ പ്ലക്കാർഡ് പിടിച്ച് നടത്തണമെന്നും തീരുമാനിച്ചു. ഏകദേശം ഒരു മണിയോടുകൂടി യോഗം പര്യവസാനിച്ചു.

ആഗസ്റ്റ് മാസം

ഓഗസ്റ്റ് മാസത്തിലെ ഗാന്ധിദർശൻ മീറ്റിംഗ് ക്ലബ്ബ് ഭാരവാഹികളുടെയും മേരിലിൻ ടീച്ചർ,അമിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു. പ്രസിഡന്റ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. 11/ 8/ 2022 ൽ ഒരു മാങ്കോസ്റ്റീൻ തൈ എച്ച് എം സിസ്റ്റർ മേബിളിൻെറ നേതൃത്വത്തിൽ നടാൻ തീരുമാനിച്ചു. അതിൽ ഗാന്ധിമരം എന്ന് എഴുതി കുട്ടികളും അധ്യാപകരും കൂടി ഫോട്ടോ എടുത്തു.ഗാന്ധിമരത്തിന് വളവും ജലവും നൽകി പ്രത്യേകം സംരക്ഷിക്കണമെന്ന് ടീച്ചർ പറഞ്ഞപ്പോൾ കുട്ടികൾ അനുസരണ പൂർവ്വം  ചെയ്യാമെന്ന് പറയുകയുണ്ടായി.

 

സെപ്തംബർ മാസം

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഗാന്ധിദർശൻ അധ്യാപക ശിൽപ്പശാല 2022 സെപ്റ്റംബർ 17 ശനിയാഴ്ച എൽപിഎസ് ഓഫ് ജിഎച്ച്എസ് ഇരിഞ്ഞാലക്കുടയിൽ വച്ച് നടന്നു. നാല് ഉപജില്ലകളിൽ നിന്നും അധ്യാപകർ വന്നിരുന്നു. പഠന ക്ലാസുകളും ചർച്ചകളും ആണ് ശിൽപ്പശാലയിലെ പ്രധാന പരിപാടി.രാവിലെ പത്തിന് ആരംഭിച്ച് വൈകുന്നേരം 3 30ന് സമാപിക്കും. രജിസ്ട്രേഷൻ ഫോറം, ഉപജില്ല വിഹിതം, ടെക്സ്റ്റ് ബുക്കുകൾ എന്നിവ ശിൽപ്പശാലയിൽ ലഭിക്കുന്നതായിരിക്കും. സ്റ്റാൻഡേർഡ് 5 മുതൽ സ്റ്റാൻഡേർഡ് 10 വരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ തരികയുണ്ടായി. ഏകദേശം 2.30 ന്  ശില്പശാല സമാപിച്ചു.

ഒക്ടോബർ മാസം

ഒക്ടോബർ മാസത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ചു.കുട്ടികൾ എല്ലാവരും ക്ലാസ് റൂമിലെ മാറാല തട്ടി വൃത്തിയായി അടിച്ചു. ക്ലാസിലെ ഷെൽഫുകൾ വൃത്തിയാക്കി പുസ്തകങ്ങൾ റീ അറേഞ്ച് ചെയ്തു. ബെഞ്ചും ഡസ്കും. തുടച്ചു വൃത്തിയാക്കി സ്കൂൾ കോമ്പൗണ്ടിലെ പുല്ലു പറിച്ചു. ഗാന്ധിദർശൻ ക്ലബ്ബിലെ കുട്ടികളാണ് കൂടുതൽ നേതൃത്വം കൊടുത്തത്. നവംബർ മാസത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

ഊർജ്ജ സംരക്ഷണ ക്ലബ്

എക്കോ ക്ലബ്

ലിറ്റററി ക്ലബ്

സംസ്കൃതം ക്ലബ്

എല്ലാവർഷവും സംസ്കൃത ഉത്സവം നടത്തിവരുന്നു ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിൽ നിന്നും പോകുന്ന കുട്ടികൾക്ക് സബ്ജില്ലാ ജില്ല സംസ്ഥാന തലങ്ങളിൽ ഒന്ന് രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങളും ധാരാളമായി ലഭിക്കാറുണ്ട് സംസ്ഥാന തലങ്ങളിൽ പദ്യോചാരണം പ്രഭാഷണം വന്ദേമാതരം സംഘഗാനം അഷ്ടപതി ഗാനാലാപനം മുതലായ ഇനങ്ങളിൽ നമ്മുടെ വിദ്യാർഥികൾ മികവ് പ്രദർശിപ്പിച്ചിട്ടുണ്ട്

   അതുപോലെ തന്നെ സംസ്ഥാനതലത്തിൽ നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത സ്ഥാനവും നമ്മുടെ വിദ്യാർഥികൾ നേടാറുണ്ട് കേന്ദ്രമാനവ വിഭവ വികസന വകുപ്പിന്റെ കീഴിൽ നടത്തിവരുന്ന സ്കോളർഷിപ്പുകളും നമ്മുടെ വിദ്യാർത്ഥികൾക്ക് ലഭിക്കാറുണ്ട് അടുത്ത കാലം വരെ സംസ്കൃത സർവകലാശാല നൽകിപ്പോന്ന സ്കോളർഷിപ്പിനും നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. സംസ്കൃത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ കുട്ടികളുടെ ഭാഷാ വികസനത്തിനായി നടത്തിവരുന്നു. സംസ്കൃതദിനം എല്ലാവർഷവും ഗുരുവന്ദനത്തോടെ ആചരിക്കാറുണ്ട്  അതോടൊപ്പം പ്രധാന അധ്യാപികയെ ആദരിക്കുകയും പതിവുണ്ട്.