എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ദൈവം തന്ന സമ്മാനം
ദൈവം തന്ന സമ്മാനം
യൂറോപ്പിലെ വ്ലാദിമിർ പട്ടണത്തിൽ ഇവാൻ എന്ന പേരുള്ള ഒരു ചെരുപ്പുകുത്തി താമസിച്ചിരുന്നു. അയാളുടെ ഏറ്റവും അടുത്ത സുഹൃത്തും അയൽക്കാരനുമായ സൈമൺ ആണ് ഇവാന്റെ കൂടെ ജോലി ചെയ്തിരുന്നത്. ഇവാന്റെ കുടുംബം വളരെ ചെറുതായിരുന്നു. ഓല മേഞ്ഞ കുടിലിൽ ആണ് ഇവാനും അദ്ദേഹത്തിന്റെ ഭാര്യ സെലിനും താമസിച്ചിരുന്നത്. നല്ല തണുപ്പുള്ള ഡിസംബർ മാസത്തിൽ അവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ഇവാനും സെലിനും അവൾക്ക് നിതിയ എന്നു പേരിട്ടു. അവരുടെ കുടുംബത്തിൽ ഒരു നല്ല കാര്യം വന്നതറിഞ്ഞ് ഇവാന്റെ അടുത്ത സുഹൃത്തായ സൈമണും കുടുംബവും അതിയായി സന്തോഷിച്ചു. ഇവാനും സെലിനും നിതിയക്കു നീതിസാര കഥകളും നല്ല കാര്യങ്ങളും ചെറുപ്പത്തിലെ പറഞ്ഞു കൊടുത്തിരുന്നു. ഒരു ദിവസം ആ പട്ടണത്തിൽ മാരകമായ ഒരു രോഗം പിടിപെട്ടു. ആ മാരകമായ അസുഖം വന്നതറിഞ്ഞ് ആളുകൾ മറ്റൊരു പട്ടണത്തിലേക്ക് പുറപ്പെട്ടു. ഒരു ദിവസം ഇവാനും ഭാര്യയും മരിച്ചു. നിതിയക്കു സങ്കടം സഹിക്കാനായില്ല. അവൾ ആ വീട്ടിൽ ഒറ്റയ്ക്കു താമസിക്കാൻ തുടങ്ങി...ഇത് കണ്ടുകൊണ്ടിരുന്ന സൈമൺ നിതിയയെ എടുത്തു വളർത്താൻ തീരുമാനിച്ചു. അങ്ങനെ നിതിയയെയും കൊണ്ട് അവർ മറ്റൊരു പട്ടണത്തിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയ സൈമൺ ഒരു ചെറിയ കുടിലിൽ താമസിച്ചു. കുടുംബം പോറ്റാനായി ഒരു ധനികന്റെ വീട്ടിൽ പണിക്കു പോയി.ദൈവഭക്തരായിരുന്ന സൈമണും ഭാര്യയും അവളെ മതഗ്രന്ഥങ്ങൾ പഠിപ്പിച്ചു. അങ്ങനെ നിതിയ വളർന്നുവലുതായി. അവൾക്ക് പുസ്തകങ്ങൾ വായിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. എന്നും പണികഴിഞ്ഞ് സൈമൺ അവൾക്കു കുറച്ചു പൈസ കൊടുക്കും അതും വാങ്ങി അവൾ അടുത്തുള്ള കടയിൽ പോയി പുസ്തകങ്ങൾ വാങ്ങും. ഒരു ദിവസം പുസ്തകം വാങ്ങി വരുമ്പോൾ ഒരു വൃദ്ധയുടെ ശബ്ദം കേട്ടു. അതാരാണെന്ന് അറിയാൻ കുന്നിൻ ചെരിവിലേക്കു നടന്നു. അവിടെ ഒരു വൃദ്ധ തളർന്നു അവശനിലയിൽ കിടക്കുന്നതു അവൾ കണ്ടു. തളർന്നു കിടക്കുന്ന വൃദ്ധയെ അവൾക്ക് സഹായിക്കാൻ തോന്നി അവൾ താൻ വാങ്ങിയ പുസ്തകങ്ങൾ കടയിൽ തിരിച്ചുകൊടുത്തിട്ട് പൈസ വാങ്ങി അടുത്ത കടയിൽ നിന്നു വെള്ളവും റൊട്ടിയും വാങ്ങി വൃദ്ധയ്ക്കു കൊടുത്തു. എന്നിട്ട് കാട്ടിലുള്ള ഔഷധച്ചെടികൾ കൊണ്ട് പച്ചമരുന്ന് ഉണ്ടാക്കി വൃദ്ധയ്ക്ക് കൊടുത്തു. ഇതൊന്നും അവൾ വീട്ടിൽ പറഞ്ഞില്ല. ഈ പതിവ് തുടർന്നു... അവളുടെ ഈ പോക്ക് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെ ജോലി ചെയ്യുന്ന വീട്ടിലെ പണിക്കാരൻ ഇതെല്ലാം അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു... ഇക്കാര്യം മകളറിയാതെ സെലീനയോട് സൈമൺ പറഞ്ഞു. അവരാകെ ഭയന്നു. ആ കുന്നിൻ ചെരുവിലേക്ക് ആരും പോകാറില്ല എന്നാണ് അവിടുത്തെ നാട്ടുകാർ പറയാറുള്ളത്. തന്റെ മകൾക്ക് എന്തെങ്കിലും പറ്റിയോ എന്നാലോചിച്ച് അവർ വേവലാതിപ്പെടാൻ തുടങ്ങി. ഒരുദിവസം സൈമൺ അവൾക്ക് കുറച്ചധികം പൈസ കൊടുത്തിട്ട് രണ്ടു പുസ്തകങ്ങൾ വാങ്ങാൻ പറഞ്ഞു. എന്നിട്ട് ഒരു കാവൽക്കാരനെ അവളുടെ പിന്നാലെ പറഞ്ഞുവിട്ടു. അവൾ തനിക്കു തന്ന പൈസയും കയ്യിൽ പിടിച്ച് കടയിൽ ചെന്ന്പുസ്തകങ്ങൾ വാങ്ങുകയും അതോടൊപ്പം വൃദ്ധക്കുള്ള വെള്ളവും റൊട്ടിയും വാങ്ങിച്ചു നടക്കാൻ തുടങ്ങി. പേടിപ്പെടുത്തുന്ന വഴികളാണ് കുന്നിൻ ചെരുവിലേക്ക് ഉള്ളത്. ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ കേട്ട് വിറച്ച് കാവൽക്കാരൻ ഒാടി രക്ഷപ്പെട്ടു. അയാൾ സൈമണെ കണ്ട് കാര്യങ്ങൾ നേരിട്ട് അവതരിപ്പിച്ചു.തിരിച്ച് വന്ന് നിതിയയെ കണ്ട് സൈമൺ കാര്യങ്ങൾ തിരക്കി. അവൾ ചോദിച്ചതിനു ഉത്തരം പറഞ്ഞില്ല. അവൾ വാങ്ങിച്ച പുസ്തകങ്ങൾ സൈമണിന്റെ കൈയിൽ കയ്യിൽ കൊടുത്തിട്ട് അടുക്കളയിലേക്ക് നീങ്ങി .പിറ്റേദിവസവും സൈമൺ നിതിയ്ക്കു പൈസ കൊടുത്തിട്ട് കടയിൽ പറഞ്ഞുവിട്ടു. ഈ സമയ० സൈമൺ അവളെ പിന്തുടരുന്നുണ്ടായിരുന്നു. അങ്ങനെ പുസ്തകവും റൊട്ടിയും വെള്ളവും വാങ്ങി കുന്നിൻചെരിവിലേക്ക് അവൾ നടക്കാൻ തുടങ്ങി.കുന്നിൻചെരുവുലേക്കുള്ള വഴി ഭയാനകവും മനോഹരവും ആയിരുന്നു. എന്നാൽ വന്യമൃഗങ്ങൾ ഒന്നുമില്ലായിരുന്നു. അവിടെ ഒരു വൃദ്ധയെ സൈമൺ കണ്ടു. റൊട്ടിയും വെള്ളവും വൃദ്ധയ്ക്ക് നിതിയ കൊടുക്കുന്നത് സൈമൺ കാണുന്നുണ്ടായിരുന്നു. ഈ സമയം സൈമൺ അവരുടെ അടുത്തേക്ക് ചെന്നു. സൈമണെ കണ്ട് അവൾക്ക് മനസ്സിൽ ഭയം തോന്നി. ആ വൃദ്ധയുടെ അവശനില കണ്ട സൈമൺ അലിവു തോന്നി വൃദ്ധയെ എടുത്തു ഒരു വൈദ്യന്റെ അടുത്തുകൊണ്ടുപോയി.വളരെയധികം തളർന്ന ആ സ്ത്രീ മരണത്തിന്റെവക്കിലെത്തി എന്ന് വൈദ്യൻ പറഞ്ഞു.ഇതുകേട്ട് വൃദ്ധ പറഞ്ഞു "ആരും സഹായിക്കാൻ ഇല്ലാതിരുന്ന എനിക്ക് നീയാണ് ഉണ്ടായത്". ഇതുകേട്ട നിതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.വൃദ്ധ അവൾക്ക് ഒരു പൊതി കൊടുത്തിട്ട് പറഞ്ഞു -"ഞാൻ മരിച്ചതിനുശേഷമേ ഈ പൊതിതുറക്കാവൂ".പിറ്റേന്ന് ആ വൃദ്ധ മരിച്ചു. സൈമണും നിതിയയും അവരുടെ വീട്ടിലേക്ക് തിരികെ പോയി. അവിടെ അവരെയും കാത്ത് സെലീന ഇരിപ്പുണ്ടായിരുന്നു. സൈമണും നിതിയയും നടന്ന സ०ഭവമെല്ലാം സെലീനയോട് പറഞ്ഞു. അവർ മൂന്നുപേരും ചേർന്ന് വൃദ്ധ നൽകിയ സ്നേഹ സമ്മാനം അഴിച്ചുനോക്കി. അവർ അത്ഭുതപ്പെട്ടു. ആ പൊതു നിറയെ വിലപിടുപ്പുള്ള രത്നകല്ലുകളും ആഭരണങ്ങളുമായിരുന്നു. ഇതുകണ്ട അവർക്ക് സന്തോഷമായി. ദൈവം തന്ന ആ വിലപ്പെട്ട സമ്മാനം കണ്ട അവർ ദൈവത്തെ വാനോളം പുകഴ്ത്തി. അവർ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |