മഹാമാരിയായി പടർന്ന കൊറോണ
നമ്മെ ഭീതിയിലാഴ്ത്തിയ കൊറോണ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
സ്ഥാനമില്ല നിനക്കു-
പാറിനടക്കും വൈറസേ
മാസ്ക്കും സാനിറ്റേഷനും നേടി
തൂത്തെറിയാം നിന്നെ.
കൈയും മുഖവും കഴുകീടും
വീട്ടിലും നാട്ടിലും സ്ഥാനം-
നൽകാതെ ആട്ടിപ്പായിക്കാം നിന്നെ.
എന്നിൽ നീ വന്നീടുകിൽ
പി. സി. ആർ. ടെസ്റ്റ് നടത്തും ഞാൻ
ഐസൊലേഷനിൽ കഴിയും ഞാൻ
ഡോക്ടർ പറയും കാര്യങ്ങൾ
ഒന്നൊഴിയാതെ കേട്ടീടും.
തൊണ്ടവേദനയും ചുമയും ഞാൻ-
എന്നിൽ നിന്നുമകറ്റീടും
മറ്റൊരാളിൽ പടരാതെ
ഒറ്റയ്ക്കായി ജീവിക്കും
നാടിൻ നന്മയെ ഓർത്തു ഞാൻ
പുറത്തിറങ്ങാതെ കഴിഞ്ഞീടും
തോല്പിക്കാനാവില്ല നിനക്കെന്നെ
നിന്നിൽ നിന്നും ഞാൻ കരകയറീടും.