കൊ കൊ കൊ കൊ കൊവിഡ്
കൊവിഡെന്നൊരു കുഞ്ഞൻ വൈറസ്
ലോകജനതയ്ക്കിവൻ ഭീഷണി
മഹാമാരിയായി താണ്ഡവമാടുന്നവൻ.
ചൈനയിൽ നിന്നും വന്ന കൊവിഡ്
ലോകം മുഴുവൻ പടർന്നു
ഭീതിയെങ്ങും നിറഞ്ഞു
ഭീകരനിവൻ കൊറോണ.
ഒന്നിച്ചീടാം നമുക്കിന്ന്
തുരത്തീടാം ഈ വൈറസിനെ
കൈ കഴുകാം മാസ്കു ധരിക്കാം
നല്ല നാളേയ്ക്കായ് കാത്തിരിക്കാം.