പ്രകാശഗോപുര പുലരിതീർക്കാനിതാ
ഉത്സാഹ ആദിത്യൻ വരവായി...
കോകില ചാർത്തുകൾ നമിച്ചു നിൽക്കെ അവ
പൂചൂടി സസ്യങ്ങൾ ഉണർവായി
കാറ്റിന്റെ കൈകളിൽ താളം വയ്ക്കേ
പിച്ചിപ്പൂമണമങ്ങു പരക്കയായി
മാണിക്യ മീനുകൾ കളിച്ചുനിൽക്കേ
അമ്മതൻ തോടിൻ കളകള പാട്ടുപാടി
പൂച്ചെണ്ടിൻ പൂന്തേൻ നുണയാനായി
പൂമ്പാറ്റകൾ പാറിപറക്കയായി
കൈതമലർമ്മണം തേവിനിൽക്കും
തൈത്തെന്നൽ തോഴനായി വാഴ്ന്നിടുന്നു
നാടിൻ അഴകുകൾ തെളിഞ്ഞുനിൽക്കേ
ആദിത്യഭവാൻ ജ്വലിച്ചുനിന്നു
ഭൂമിയിൽ തൻ ഒറ്റയ്ക്ക് വെളിച്ചം വീശുമെന്നാഹഗ്ഗാരഭംഗിയോടെ.....