നേരിടാം നമുക്കൊന്നായ്
ലോകമാകെ ഏവരും ഇന്ന്
ഭീതിയോടെ ചലിക്കുമ്പോൾ
കൊറോണ എന്ന വിപത്തിനെ
നേരിടാം നമുക്കൊന്നായ്
ആയിരക്കണക്കിന് മനുഷ്യരിന്നു
ദിനം പ്രതി മരിച്ചിടുമ്പോൾ
ശുചിത്വം പാലിച്ചിടേണം നമ്മൾ
ഇടയ്ക്കിടെ കൈകൾ കഴുകിടേണം
പരിസ്ഥിതി വൃത്തിയായി സൂക്ഷിച്ചിടേണം
നേരിടാം നമുക്കീ ഭീതിയെ ഒന്നായി
പൊരുതി ജയിച്ചിടാം ഈ വൈറസിനെ.