കളിച്ചും രസിച്ചും ചിരിച്ചും
ഒഴുകിയ പുഴകൾ ഞങ്ങൾ
വെയിലേറ്റു തളരുന്ന മനുഷ്യനു
തണലേകിയ മരങ്ങൾ ഞങ്ങൾ
ജീവശ്വാസം നൽകുന്നവർ
ഞങ്ങളിരുവരും ഇന്ന്
ഒരുപോലെ ദുഖിതർ
ദാഹിച്ചു വലയുന്ന പക്ഷികൾ
മൃഗങ്ങൾ , പുൽനാമ്പുകൾ .....
പുഴകൾ നശിപ്പിച്ചും
മരങ്ങൾ വെട്ടിയെടുത്തും
പണിത കെട്ടിടങ്ങൾ
ഇതിനെല്ലാം ഉത്തരവാദി ആര്