എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/നമുക്ക് അതിജീവിക്കാം കോവിഡ്-19
നമുക്ക് അതിജീവിക്കാം കോവിഡ്-19
ലോകം മുഴുവൻ അന്ധകാരത്തിൽ ആഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരി. അനേകായിരങ്ങൾ ജീവനറ്റു വീഴുന്ന ഈ ലോകത്തെ നോക്കി കാണുകയാണ് നാം. ചൈനയിൽ ഉടലെടുത്ത വൈറസ് ഇപ്പോൾ ലോകത്തെ കാർന്നു തിന്നുകയാണ്. ഈ മഹാമാരിയെ എങ്ങനെ എതിർത്ത് നിൽക്കും. ഓരോ രാജ്യങ്ങളിൽ മരണനിരക്ക് ഉയരുകയാണ്. ഉറ്റവരെയും ഉടയവരെയും ഒന്ന് കാണുവാൻ പോലും സാധിക്കാതെ എത്രയോ പേരുടെ നിലവിളികളാണ് ലക്ഷങ്ങൾ മരിച്ചു വീഴുമ്പോൾ. നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഇനി ആര് ? എന്നായിരിക്കും. വലിയ ഒരു ഭീതിയാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ കോവിഡ് എന്ന വൈറസ്.
|