എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണയും അതിജീവനവും
കൊറോണയും അതിജീവനവും
കൊറോണയെ തുടർന്ന് എല്ലാം ജനങ്ങളും വളരെ ഭയത്തോടു കൂടിതന്നെയാണ് കാണുന്നത്. കുട്ടികളെ സംബന്ധിച്ച് സ്കൂളിലേക്ക് പോകുവാനോ പരീക്ഷകൾ എഴുതുവാനോ സാധിച്ചില്ല. മുതിർന്നവർക്ക് ജോലിക്ക് പോകുവാനോ പുറത്തിറങ്ങി നടക്കുവാനോ കഴിയുന്നില്ല. ജോലികൾ ഇല്ല. വീടുകളിൽ ആവശ്യ സാധനങ്ങൾ വാങ്ങുവാൻ സാമ്പത്തികമായി പ്രയാസപ്പെടുന്നു. പൊതു പരിപാടികൾ ആഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ലോക്ക് ഡൌൺ വന്നതോടുകൂടി മാരകമായ അസുഖം ബാധിച്ചവർക്ക് ചികിത്സ ലഭിക്കുന്നില്ല. മരുന്നുകൾ ലഭിക്കുന്നില്ല. അതുമൂലം അനേക ജീവൻ മരണപ്പെടുന്നു. കുട്ടികളുടെ കാര്യമാണെങ്കിൽ അവധിക്കാലമാണെങ്കിലും പുറത്തിറങ്ങുവാനോ കൂട്ടുകാരൊത്ത് കളിക്കുവാനോ സാധികാത്ത അവസ്ഥ. വളരെ പ്രയാസത്തോടെയാണ് ഈ കൊറോണ കാലത്തേ കാണുന്നത്. ഈ കൊറോണ വൈറസിനെ അതിജീവിക്കാൻ നാം ഓരോരുത്തരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. ആരോഗ്യം, ശുചിത്വം ഇവയെല്ലാം അത്യാവശ്യമാണ്. നാം ഓരോരുത്തരും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക. ഒരു മീറ്റർ അകലം പാലിച്ചു നിൽക്കുക. എല്ലാ സമയവും മാസ്ക് ധരിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറച്ചുപിടിക്കുക. പരിസ്ഥിതി മലിനീകരം ഇല്ലാതാക്കുക. ഇങ്ങനെ പരമാവധി സൂക്ഷിച്ചാൽ നമുക്ക് ഇതിൽ നിന്നും അതിജീവിക്കാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |