എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം ഭീതിയിലാതെ

കോറോണയെ നേരിടാം ഭീതിയില്ലാതെ

ഇന്നത്തെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ് കൊറോണ എന്ന രോഗം. ഈ രോഗത്തെ മറി കടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് നാമേവരും. മനുഷ്യൻ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയവയിൽ രോഗകാരി ആകുന്ന ഒരുകൂട്ടം ആർഎൻഎ വൈറസുകളാണ്.

കൊറോണ എന്നറിയപ്പെടുന്നത് കിരീട രൂപത്തിലാണ് കൊറോണ വൈറസ്കളെ കാണപ്പെടുന്നത് 2019 സ്ഥിരീകരിച്ച ഈ രോഗം ചൈനയിലാണ് ആദ്യം കാണപ്പെട്ടത്. ഭയമല്ല വേണ്ടത് കരുതൽ ആണ്. അതിനായി പ്രതിരോധശേഷി നമുക്ക് അത്യാവശ്യമാണ്. പ്രതിരോധശേഷി ലഭിക്കാൻ ഓറഞ്ച്, ബ്രോക്കോളി, മുളക്, കാപ്സിക്കം, കോളിഫ്ലവർ തുടങ്ങിയവ കഴിക്കുക. വ്യക്തിശുചിത്വം നാമേവരും പാലിക്കേണ്ടതാണ്. സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റെസർ എന്നിവ ഉപയോഗിച്ച് കൈകൾ 20 സെക്കൻഡ് വൃത്തിയായി കഴുകണം. ലോക് ഡൗൺ കഴിയുന്നതുവരെ വീടുകളിൽനിന്ന് പുറത്തിറങ്ങരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ദിശഹെൽപ്പ്‍ലൈനിൽ ബന്ധപ്പെടുക. വിദേശരാജ്യങ്ങളിൽ നിന്ന് വന്നവർ റിപ്പോർട്ട് ചെയ്യേണ്ടതാണ്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ നിർബന്ധമായും മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം മറക്കേണ്ടത് പ്രധാനമാണ്. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. ഇതോടൊപ്പം സംസ്ഥാന ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുക. രോഗബാധിതരുമായി ഇടപഴകിയാൽ ഉടനെതന്നെ ദിശാ നമ്പറിൽ ബന്ധപ്പെടുക.

കൊറോണ വൈറസ് അപകടകരം ആകുന്നത് മുഖ്യമായും ശ്വാസനാളി ആണ്. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയാണ് ലക്ഷണങ്ങൾ. ഗുരുതരമായാൽ സാർ നിമോണിയ വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. സാധാരണ ജലദോഷപ്പനിയെ പോലെ വന്ന് ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. 
ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രതിരോധം ദുർബലം ആയവരിൽ അതായത് പ്രായമായവരിൽ, ചെറിയ കുട്ടികളിലും, ഗർഭിണികളിലും വൈറസ് പിടികൂടും. ഇതുവഴി ഇവരിൽ നിമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. ചിലപ്പോൾ മരണം തന്നെ സംഭവിക്കുകയും ചെയ്യും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.

ആശങ്ക അല്ല വേണ്ടത് ജാഗ്രതയാണ്


അമൃത എം എ
VI A എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം