'
നന്മയുടെ നാളുകളിൽ
നാം, നിലയുളള, നിരുളള
നിരവധി നരൻമാരാവുന്നു
കാടും കാനനവും കണ്ടും
കേട്ടും കാതറിഞ
കളകളാരവവും
കാടകത്തിലെ കാനന
വാസിയാകുന്നു
ശിലയും,ശിൽപിയും
ശിഥിലമാകുന്ന കാലത്തും
ശെെശവം നെയ്ത
മനുഷ്യന്റെ കാൽവിരലുകൾ
ശോഷിച്ചിട്ടില്ലെന്ന്
ഓർക്കുക
മനുഷ്യരാണ് മർത്യനാണ്
ഈ മഹാപ്രപഞ്ചത്തിലെ
മറ്റാർക്കും തോൽക്കാത്ത
പോരാളി