പാറി പറക്കും പൂമ്പാറ്റേ
നിന്നെ കാണാൻ എന്തു രസം
വർണ്ണ ചിറകുകളാൽ അലങ്കരിച്ച
നിന്നെ കാണാൻ എന്തു രസം
പൂക്കളിൽ പോയി കുശലം പറയും
നിന്നെ കാണാൻ എന്തു രസം
പുള്ളി ചിറകുകൾ വീശി വരും
നിന്നെ കാണാൻ എന്തു രസം
പല വർണ്ണത്തിൽ പറന്നു വരും
നിന്നെ കാണാൻ എന്തു രസം
പൂന്തേൻ നുകർന്നു പോയിട്ടും
നിന്നെ കാണാൻ എന്തു രസം