റോസാപൂവ്

എൻ്റെ ഉദ്യാനസുന്ദരി
നീ കരയുന്നതെന്തേ
നിൻ കളിത്തോഴൻ
വണ്ടുകൾ എത്തിയില്ലേ
ഇക്കിളി കൂട്ടും
തുമ്പികൾ വന്നതില്ലേ
നിന്നോടവർ പിണക്കമോ
അതോ ... നിൻ മുൾമുനകളാൽ
അവരെ തുരത്തിയോ
കണ്ണുകൾ തുടയ്ക്കൂ സുന്ദരി
ഞാൻ നിന്നെ കാത്തു കൊള്ളാം
ഞാൻ നിൻ കളിത്തോഴനാകാം.
 

ഭിബിൻ
4 എ എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത