കിളികൾ പറഞ്ഞു പതിവു -
പോലിന്ന് സൂര്യനുദിച്ചുവെന്ന്
കാറ്റുപറഞ്ഞു മുറ്റത്തെ മുല്ലയിൽ
പൂവ് വിരിഞ്ഞു വെന്ന്.....
പൂമ്പാറ്റ പറഞ്ഞു പൂന്തേന്നിന്
നല്ല മധുരമെന്ന് .....
കാർമേഘം പറഞ്ഞു
കുളിരേകുന്നൊരു പുതുമഴ നൽകുമെന്ന്
മഴയും പറഞ്ഞു നിറമുള്ള നല്ലൊരു
മഴവില്ല് തെളിയുമെന്ന്
മരങ്ങൾ പറഞ്ഞു കിളികളുെടെ
പാട്ടുകൾ മധുരമൂറുന്നുവെന്ന്
പ്രകൃതിയാൽ മൂടിയ ഭൂമി ..
ഇന്നെത്ര സുന്ദരം .....