കോവിഡ് കാലം

കോവിഡ് കാലം..... വരും തലമുറകളിലും നമ്മൾ ഇപ്പോൾ പ്രതിനിധീകരിക്കുന്ന ഈ സംഭവങ്ങൾ കുട്ടികൾ പഠിക്കും. ഇതൊരു ചരിത്രമാകും. ലോകം മുഴുവൻ ഒരേ ഒരു ശത്രുവിനെ കണ്ട് ഭയക്കുന്ന ഈ കാലം. ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസം കോവിഡ്- 19 എന്ന വൈറസിനില്ല. ചൈനയിലെ വുഹാൻ പ്രവശ്യയിൽ ആരംഭിച്ച് ലോകം മുഴുവൻ ഇട്ട വൈറസ് വ്യാപിച്ചു. ഞാനിന്ന് എഴുതുമ്പോൾ മരണം 1 ലക്ഷം കടന്നു. കോവിഡിന് മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. സാമൂഹ്യ അകലം പാലിക്കാനും, കൈ കഴകുവാനും, തുമ്മുമ്പോൾ തൂവാല കൊണ്ട് മറയ്ക്കാനും .... എല്ലാം ഈ കാലയളവിൽ നാം പഠിച്ചു കഴിഞ്ഞു. കൊറോണ കാലഘട്ടത്തിൽ നാം പഠിച്ച കുറെ വാക്കുകൾ ഉണ്ട്.Quarantine, Lock down, Pandamic ,Social distance, isolation, ..... അവയാണിവ.സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇന്നലെകളിൽ ഇറ്റലിയെ കുറിച്ച് ചിന്തിച്ചവൻ ഇന്ന് അമേരിക്കയേയും മറ്റു രാജ്യങ്ങളേയും കുറിച്ച് വിലപിക്കുന്നു.നമ്മുടെ കേരളം ലോകത്തിനു തന്നെ മാതൃകവുകയാണ്.കൃത്യമായ ചെറുത്തു നിൽപിലൂടെ നമ്മുടെ സംസ്ഥാനം നില മെച്ചടുത്തുകയാണ് .രോഗമുക്തി നേടുന്ന ആളുകൾ ഇവിടെ കൂടുതലാണ്. വൃദ്ധ ദമ്പതിമാർക്കും ജീവൻ തിരിച്ചു കിട്ടി. നല്ല ഭരണകൂടത്തിൻ്റെ നല്ല തെളിവാണ് കേരളം. ആരോഗ്യേമേഖലയോടോപ്പം മറ്റു മേഖലകളും നന്നായി ഒത്തൊരുമിച്ച് കോവിഡിനെതിരെ പൊരുതുന്നു.ഈ ലോക് ഡൗൺ കാലഘട്ടം കഴിയുമ്പോൾ ആളുകളിലും നല്ല മാറ്റം വരും. അവർ ആരോഗ്യ പ്രവർത്തകരെ ദൈവത്തെ പോലെ കാണും. നാം ഈ മാരിയെ തോൽപിക്കാൻ ഒരേ തോണിയിൽ തുഴയുന്നു എന്ന് പറയുമ്പോഴും എല്ലാവർക്കും ഈ കോവിഡ് കാലം വ്യത്യസ്തതമായിരിക്കും.

സൗരവ് എസ് കെ
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം