എൻ്റെ പൊന്നു മുത്തശ്ശി
നന്മയുളള മുത്തശ്ശി
കഥകൾ പറയുന്ന മുത്തശ്ശി
പഴമകൾ പറയുന്ന മുത്തശ്ശി
സുന്ദരി മുത്തശ്ശി
വെളുപ്പിനെഴുന്നേൽക്കണം
പല്ലുകൾ ശുചിയാക്കണം
പിന്നെയോ കുളിച്ചീടേണം
ദൈവത്തോട് പ്രാർത്ഥിച്ചീടേണം
നന്നായി പഠിച്ചീടേണം
മുത്തശ്ശി തന്നുടെ ആഹാരം
പറമ്പിലെ കായ്കളും കിഴങ്ങുകളും
തൊടിയിലെ ഇലക്കറികളും
അതാണെത്ര ആരോഗ്യം
നമുക്കും കണ്ടു പഠിച്ചീടാം