എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

എന്റെ പ്രകൃതി

കിളികൾ പറഞ്ഞു പതിവു
പോലിന്ന് സൂര്യനുദിച്ചുവെന്ന്.........
കാറ്റു പറഞ്ഞ് മുറ്റത്തെ മുല്ലയിൽ
പൂവ് വിരിഞ്ഞുവെന്ന് .........
പൂമ്പാറ്റ പറഞ്ഞു പൂന്തേനിന്ന്
നല്ല മധുരമാണെന്ന് .........
കാർമേഘം പറഞ്ഞു
കുളിരേകുന്നൊരു പുതുമഴ നൽകുമെന്ന്........
മഴയും പറഞ്ഞു നിറമുള്ള നല്ലൊരു
മഴവില്ലു തെളിയുമെന്ന് ........
മരങ്ങൾ പറഞ്ഞു കിളികളുടെ
പാട്ടുകൾ മധുരമൂറുന്നുവെന്ന്..........
ഈ പ്രകൃതിയാൽ മൂടിയ
ഭൂമി ഇന്ന് എത്ര സുന്ദരം  !!!!!!

 

ബൃന്ദ B R
6B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത