അതിജീവനം മരവിച്ചിടുന്നിതാ ജീവനും ജീവിയും നിലച്ചിടുന്നിതാ ആഴിയും ഊഴിയും നീരസഭാവത്തിൻ തിരയായിയെരിഞ്ഞിടും ഭൂമിതൻ ശാസവും നിശ്ചലം എന്നപോലെ. ഉയരുന്നു ആർദ്രമാം അതിജീവനം തേടി തെളിയുന്നു രേഖകൾ ചക്രവാളം വരെയും നിലയ്ക്കുന്നു ദീനമാം രോദനങ്ങൾ പൊലിയുന്ന പൂവുതൻ ദളങ്ങൾ പോലെ. മാനം തെളിയുന്നു തേജസൂര്യൻ തിളങ്ങുന്നു, ഉലകിൻ താളം തുടിച്ചിതാ ആർദ്രമാം അതിജീവനം തൻ- താളുകൾ മറിയുന്നിതാ.....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത