എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം/ചില നിമിഷങ്ങൾ

ചില നിമിഷങ്ങൾ

ചില നിമിഷങ്ങൾ
ചില സസ്യങ്ങൾ ചോന്ന് തുടിക്കാറില്ല,
ചില മുകിൽ മാലകൾ പെയ്തൊഴിയാറില്ല,
ചില രാത്രികൾ നിലാവ് പൊഴിക്കാറില്ല,
ചില നേരം കാറ്റിന് ചന്ദന ഗന്ധമില്ല.
       ചില മോഹങ്ങൾ സഫലമാകാറില്ല,
        ചില നിമിഷങ്ങൾ മനസിൽ നിന്നു മാറില്ല,
         ചില സത്യങ്ങൾ ആരും ഓർക്കാറില്ല,
         ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാറില്ല.
 

അനന്തു എ എസ്സ്
4 A എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത