എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/മായുന്ന ചായങ്ങൾ

മായുന്ന ചായങ്ങൾ

ഉണരുന്നു പ്രകൃതി ,പ്രഭാതകന്യകയായി
പടരുന്നു ഗീതം കാർമുകിൽ പുതപ്പായി
മറയുന്നു ഇരുൾ , നാം കാണും വഴികളിൽ
കാണുന്നു അവൾ ഈറൻ മിഴികളിൽ
കരയുന്നു പ്രകൃതി മഞ്ഞായ് മിഴിനീരായ്

തലയിട്ടു സൂര്യൻ തൊട്ടുനെറുകയിൽ
പുളകത്താലെ വന്നു മാറി സുമംഗലിയായി
ഉച്ചിയിൽ തൊട്ടു സൂര്യൻ അറിഞ്ഞീലവൾ
പിന്നെ മാറിയവളോരു മായാജാലകമായി.

അത്ഭുതം മാറീലല്ലോ
സായന്തനം വന്നു അവളോ അറിയാതെ
ചെമ്പട്ടാടകൾ മാറ്റീ ചൂടിനെ
ശമിപ്പിക്കും ചൂടായി മാറീലവൾ
കുളിർമയേകുന്ന ശീതം നിറച്ചപ്പോൾ

മിന്നുന്ന മിഴിയോടെ നോക്കി കണ്ടീടിനാൾ
തൻ പച്ചപ്പട്ടാടകൾ
അവൻ മാറിയതും ഇരുൾ പകർന്നതും
പിന്നെ അവളോ അറിയാതെ
മോഹാലസ്യം പോലെ നിദ്രയിലാണ്ടുപോയി.....

 

സനീഷ് S S
10 B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത